69 പോലും അവിടുത്തെ നിഷ്കർഷാപൂർവ്വമായ ദൃഷ്ടിപാത ത്തിനു വിധേയമായിരുന്നു. പല സന്ദർഭങ്ങളിലും അവി ടുന്നു എഴുന്നള്ളിയിരുന്നാണ് അവക്ക് ആഹാരം കൊടുപ്പി ക്കുന്നത്. പ്രഥമൻ തുടങ്ങിയ മധുരദ്രവ്യങ്ങൾ അവർ എത്രതന്നെ കഴിച്ചാലും അവിടുത്തേക്കു തൃപ്തിവരികയ ല്ലെന്നും മറ്റും പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ടു്. വിധം സീമാതീതമായ ആദരം ഒരു കിരീടപതിയിൽ നിന്നും സാധാരണ പ്രതീക്ഷിക്കാവുന്നതല്ല. എന്നാൽ കഥകളി ഉത്രം തിരുനാൾ തിരുമനസ്സിലെ ദേഹവും ദേഹിയുമായിരുന്നു. ഈ തിരുമനസ്സിലെ കാലഘട്ടം കഥകളിയുടെ ശുക്രദശ യായിരുന്നു. കഥകളിനടന്മാരെപ്പറ്റി ജനങ്ങൾക്കുള്ള ആദരവും സ്നേഹവും സീമാതീതമായി വധിച്ചു. നിർല്ലോ ഭമായ പ്രോത്സാഹനം ലഭിച്ചുവന്നിരുന്നതിനാൽ കഥകളി അഭ്യസിക്കുന്നതിനും നടന്മാരായി പ്രവൃത്തിക്കുന്നതിനും ഉള്ള പ്രവണത ബഹുജനങ്ങളുടെയിടയിൽ വൻ ാനമായി. കഥകളിയഭ്യാസക്കളരികളുടെയും കളിയോഗങ്ങളുടെയും എണ്ണം മുമ്പിലത്തേതിൽനിന്നും പ്രവൃ മായി. തിരു മനസ്സുകൊണ്ടു് ഇളമുറയായിരിക്കുമ്പോൾ തന്നെ ഒരു കളി യോഗം രൂപീകരിച്ചിരുന്നു. മൂപ്പേറശേഷം ഈ കളി യോഗത്തിന്റെ സർവ്വ ചിലവുകളും സക്കാരിൽനിന്നു വഹി ക്കണമെന്നു വ്യവസ്ഥചെയ്തു. ഇന്നു വലിയ കൊട്ടാരം കഥകളിയോഗമെന്നു അറിയപ്പെടുന്നതു തിരുമനസ്സിലെ പ്രസ്തുത കളിയോഗമാണ്. ഇതിൽ ആദ്യകാലത്തു നളനുണ്ണിയും, പിന്നീടു് ഈശ്വരപിള്ള വിചാരിപ്പുകാരും
താൾ:Kathakali-1957.pdf/83
ദൃശ്യരൂപം