ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

67

എന്നിങ്ങനെ ശ്ലോകത്തെ പൂരിപ്പിച്ചു. ഈ സമസ്യാ പൂരണത്താൽ ആനന്ദപുളകിതനായിത്തീർന്ന മഹാ രാജാവ് കോയിത്തമ്പുരാന് 'വിദ്വാൻ' എന്ന ബിരുദം കല്പിച്ചു നൽകി.

1020-ാമാണ്ടിടയ്ക്ക് കോയിത്തമ്പുരാനു പ്രമേഹ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. 1021 ധനു മാസത്തിൽ അദ്ദേഹം കിളിമാനൂർച്ചെന്നു താമസമായി. ആയാണ്ടു കുംഭമാസത്തിൽ അവിടുത്തെ രോഗം വർദ്ധിച്ചു് 34-ാമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.

സുപ്രസിദ്ധമായ രാവണവിജയം ആട്ടക്കഥ വിദ്വാൻ കോയിത്തമ്പുരാന്റെ കൃതിയാണു്. പ്രസ്തുത കഥയിൽ രാവണൻ കഥാനായകത്വമുള്ള ഒരു ആദ്യവസാനവേഷ മാണു്. വീര, ശൃംഗാരാദിരസങ്ങളുടെ സമ്പൂണ്ണ നിദർശന മായ പ്രസ്തുത കഥ കഥകളിയുടെ കലാവീഥിയിൽ ഒരു പുതിയ കാല്പാടു ചാർത്തി

കൊല്ലവർഷം 990-ാമാണ്ടാണ് ഉത്രം തിരുനാൾ തിരുമനസ്സിലെ ജനനം. അവിടുത്തേക്കു ഒരു വയസ്സു തികയും മുമ്പുതന്നെ മാതാവായ ലക്ഷ്മീരാജ്ഞി നാടുനീങ്ങി. അതിനു

ഉത്രം തിരുനാൾ 
മാർത്താണ്ഡവർമ്മ
മഹാരാജാവു്

ശേഷം അവിടുത്തെ സംരക്ഷണഭാരം ലക്ഷ്മീരാജ്ഞിയുടെ സഹോദരിയായ പാർവതീറാണിയുടേയും, പിതാവായ രാജരാജവർമ്മ കോയിത്തമ്പുരാന്റെയും ഹസ്തങ്ങളിൽ അവ രോഹണം ചെയ്തു. അവിടുത്തെ സംസ്കൃതം പഠിപ്പിച്ചതു

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/81&oldid=225613" എന്ന താളിൽനിന്ന് ശേഖരിച്ചത്