Jump to content

താൾ:Kathakali-1957.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

55 ഈ അനർഹമായ അധികാരത്തിന്റെ മൂലാദത്തിനാ യിരുന്നു. ദുഷ്പ്രഭുക്കന്മാരുടെ ഈ അധികാരത്തിനു തമ്പുരാൻ പാടേ ഒരു വിരാമം ഇട്ടു. രാജ്യത്തെ 'കോവി ലകത്തുംവാതിലുകളായി ഭാഗിച്ച് അവയിൽ ഓരോന്നും കാഴ്ചക്കാരുടെ ഭരണത്തിൻ കീഴിൽ സ്ഥാപിച്ചു. സിവിൽ കേസുകൾ കേട്ടു തിർച്ചചെയ്യുന്നതിനു തൃപ്പൂണി ത്തുറയും തൃശ്ശിവപേരൂരും ഓരോ കോടതിയും, അവയുടെ തീപ്പിന്മേൽ അപ്പീൽ കേട്ടു തീരുമാനിക്കാനുള്ള അധികാര ഓരോ ത്തോടുകൂടി എറണാകുളത്ത് ഒരു ഹജൂർ കോടതിയും ഏപ്പെടുത്തി. അവസാനമായി സക്കാർ ജീവനത്തിൽ നിന്നും പിരിഞ്ഞുപോകുന്നവക്ക് അടുത്തൂൺ കൊടുക്കണ മെന്നു വ്യവസ്ഥചെയ്തു. ജനങ്ങളെ അനാവശ്യമായി ഉപദ്രവിക്കുവാൻ ഒരായുധമായി രാജകിങ്കരന്മാർ വിനി യോഗിച്ചുവന്ന ചുങ്കങ്ങൾ നിശ്ശേഷം നിറുത്തലാക്കി നിരത്തുകൾ, പാലങ്ങൾ തുടങ്ങി ജനസഞ്ചാരം സുകര ങ്ങളാക്കുന്ന പദ്ധതികൾ നിർമ്മിച്ചു. റസിഡൻ, കൽ മൺഡ്രോസായിപ്പായിരുന്നു ഇപ്രകാരമുള്ള പരിഷ്കാര ങ്ങൾ നടപ്പിൽ വരുത്തുവാൻ തമ്പുരാനു തുണയായി നിന്നതു്. 985-ൽ തമ്പുരാൻ സിവിൽ കോടതികളെ ഒന്നു കൂടി പരിഷ്കരിച്ചു. നിലവിലിരുന്ന ചെറുകോടതികളെ ജില്ലാക്കോടതികളായും ഹജൂർ കോടതിയെ അപ്പീൽ കോട തിയായും രൂപാന്തരപ്പെടുത്തി. കാഴ്ചക്കാർ എന്നപേര ഉപേക്ഷിച്ചിട്ടു തശീൽദാർ എന്ന നൂതനനാമം സൃഷ്ടിച്ചു. ദിവാൻ നഞ്ചപ്പാൻ പ്രേരിപ്പിക്കയാൽ ഒരു

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/69&oldid=222172" എന്ന താളിൽനിന്ന് ശേഖരിച്ചത്