39 1) അഭിനയത്തിനു മുൻഗണന നൽകി; പദാ തങ്ങളെല്ലാം സമഗ്രമായി മുദ്രകൾ കാട്ടി വിശദമാക്കണ മെന്നും സന്ദർഭോചിതമായി രസഭാവാദികൾ സ്കൂരി പ്പിച്ചു നടിക്കണമെന്നും വ്യവസ്ഥചെയ്തു. (2) മുട്ടുകൾ മടക്കി താഴ്ന്നുനിന്നും അഭിനയിക്കു കയും, കയ്യും മെയ്യും ദൃഷ്ടിയും ചേർത്തു ഭംഗിയായി കലാ ശങ്ങൾ എടുക്കുകയും ചെയ്യണമെന്നു നിബന്ധിച്ചു. (3) നാട്യത്തിനു് അനിവാര്യമായ ദൃഷ്ടിയുടെ പ്രവ ത്തനം കൂടുതൽ ശാസ്ത്രീയമാക്കുകയും ഹസ്തമുദ്രകളുടെ പ്രകടനവിധത്തിൽ വൃത്തി വരുത്തുകയും ചെയ്തു. (4) കഥാപാത്രങ്ങളുടെ പ്രകൃതത്തിനു യോജിച്ച വിധം കിരീടം കുപ്പായം മുതലായവയിൽ വേണ്ട വൈ വിധ്യങ്ങൾ വരുത്തുകയും ചില്ല്, പീലി, ചകലാസു മുത ലായവയുപയോഗിച്ച് അവയെല്ലാം കൂടുതൽ ആക ഷകങ്ങളാക്കിത്തീരുകയും ചെയ്തു. (5) ചാമരവും (തലമുടി) കെച്ചമണിയും ( കാലിൽ വച്ചുകെട്ടുന്നതിനു തോലിൽ കുത്തിപ്പിടിപ്പിച്ച ചിലങ്ക) നടപ്പാക്കി. ( 6 ) അരിമാവും ചുണ്ണാമ്പും ചേർത്തു ചുട്ടികുത്തുന്ന സമ്പ്രദായം ഏപ്പെടുത്തി. (1) പാത്രങ്ങൾക്ക് മൂക്കിലും നെറ്റിയിലും ചുട്ടിപ്പൂവു് (കിടേശുകൊണ്ട് ഉരുളൻ മാതൃകയിൽ ചെത്തി യുണ്ടാക്കുന്നതാണു വട്ടിപ്പൂവ് വയ്ക്കണമെന്നു നിബന്ധന ചെയ്തു.
താൾ:Kathakali-1957.pdf/53
ദൃശ്യരൂപം