ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/437

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
387


ത്തിലും ശിഷ്യന്മാരെ അഭ്യസിപ്പിക്കുന്നതിലും അതിനിപുണ നായിരുന്ന ഇദ്ദേഹത്തിന്റെ കാലകേയവധത്തിലജ്ജുനൻ, ഉത്തരാ സ്വയംവരത്തിൽ ദുര്യോധനൻ അഴകിയ രാവണൻ എന്നീ വേഷങ്ങൾ കേൾവി പെറ്റതായിരുന്നു. മരിക്കു മ്പോൾ കണ്ടിയൂർ പപ്പുപിള്ളയും എഴുപതു വയസ്സിൽ കൂടുതൽ പ്രായമുണ്ട്.

ഈശ്വരപിള്ള വിചാരിപ്പുകാർ 990 - 1049.

നെയ്യാറ്റിൻകര പെരുങ്കടവിള ദേശമാണ് ഈശ്വരപിള്ളയുടെ ജന്മസ്ഥലം. ബാല്യകാലത്ത് അരക്ഷിതാവസ്ഥയിൽ കഴിഞ്ഞുവന്ന ഈച്ചരൻ അക്കാലത്തു് ഇളമുറയായിരുന്ന ഉത്രംതിരുനാളിന്റെ ദൃഷ്ടിയിൽ പെടുവാനിടയായി. മുഖശ്രീ കണ്ട് സന്തുഷ്ടനായ തിരുമനസ്സിലെ ഉത്സാഹത്തിൽ ഈച്ചരനെ കഥകളിക്കു കച്ചകെട്ടിച്ചു. പിൽക്കാലത്ത് ഉത്രം തിരുനാൾ തിരുമനസ്സിലെ പ്രധാനസേവകനും പള്ളിയറ വിചാരിപ്പുകാരുമെന്ന സ്ഥാനലബ്ധിയും ഈശ്വരപിള്ളയും സിദ്ധിച്ചു. ശേഖരവാര്യരാണ് ഈശ്വരപിള്ളയെ ആദ്യവസാനവേഷങ്ങൾ പരിശീലിപ്പിച്ചത്. അനന്തരം ഈശ്വരപിള്ള അമ്മന്നൂർ പരമേശ്വര ചാക്യാരിൽ നിന്നും ശാസ്ത്രീയമായ അഭിനയം വശമാക്കി. സവിശേഷമായ രംഗശ്രീകൊണ്ട് ഇദ്ദേഹം അനുഗൃഹിതനായിരുന്നു. നടാഗ്രണിയായിരുന്ന ഈശ്വരപിള്ള അക്കാലത്തെ കഥകളിനടന്മാരിൽ വച്ച് ഏറ്റവും സമുന്നതമായ പദവിയെ അലങ്കരിച്ച ദേഹമാണ്. അന്തസ്സും, ആഭിജാത്യവും തികഞ്ഞ പ്രൗഢമായ വേഷം, രസാവി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/437&oldid=224436" എന്ന താളിൽനിന്ന് ശേഖരിച്ചത്