374 നാൾ മഹാരാജാവും, 1003-ൽ തിപ്പെട്ട കൊച്ചി മഹാ രാജാവും വീരശൃംഖലകൾ സമ്മാനിച്ചിട്ടുണ്ട് . ആദ്യന്തം കടത്തനാട്ടു രാജാവിന്റെ കഥകളിയോഗത്തിൽ പ്രവ ത്തിച്ചുപോന്നു. പ്രസ്തുത കളിയോഗത്തിലെ ആദ്യത്തെ ആദ്യവസാനക്കാരനും കുഞ്ഞികുട്ടിനായരായിരുന്നു. കുങ്കൻ നമ്പ്യാർ കുഞ്ഞികുട്ടിനായരുടെ കൂട്ടുകാരനായിരുന്ന ഇദ്ദേഹം പ്രസിദ്ധികൊണ്ടു കുഞ്ഞികുട്ടിനായർക്കു തുല്യനായിരുന്നു. പ്രായം അദ്ദേഹത്തെക്കാൾ അല്പം കൂടും. 1044-ാമാണ്ട് നമ്പ്യാർ ചരമമടഞ്ഞു. ഇദ്ദേഹത്തിൻറ വെള്ളത്താടിവേഷം സുപ്രസിദ്ധമാണു്. കാവുങ്ങൽ രാമുണ്ണിപ്പണിക്കർ. കൊല്ലം 23-985. മരണം 1056. കപ്ലിങ്ങാട്ടു സമ്പ്രദായത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ആട്ടം. ആദ്യ വസാനവേഷങ്ങളെല്ലാം മിക ഇതുതന്നെ; എങ്കിലും കാല കേയവധത്തിൽ അജ്ജുനൻ, ബകവധത്തിൽ ഭീമൻ, സൗഗന്ധികത്തിലും തോരണയുദ്ധത്തിലും ഹനൂമാൻ, അഴ കിയ രാവണൻ, വിജയത്തിൽ രാവണൻ ഇവ വിശേഷിച്ചു നന്നാവും. മിനുക്കിൽ സുന്ദര ബ്രാഹ്മണൻ പ്രസിദ്ധ മാണു്. കുടുക്കാവു 1004 - 1072. mecom ചെപ്പുള്ള ദേശക്കാരനായ കർത്താവ് അമ്മാവനായ രാവുണ്ണിക്കാവിന്റെ ശിക്ഷണത്തിൽ കല്ലടിക്കോടൻ സമ്പ്രദായത്തിലഭ്യസിച്ചു. സ്വതസ്സിദ്ധമായ അഭിനയ 611)
താൾ:Kathakali-1957.pdf/424
ദൃശ്യരൂപം