Jump to content

താൾ:Kathakali-1957.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

361 സമരപ്രസ്ഥാനത്തിനിടയ്ക്കും ചാടിക്കയറിവരുന്ന ആ ശൃംഗാരഘട്ടം, അതായതു, രംഭയുമായുള്ള സമാഗമരംഗം ഗ്രന്ഥകാരൻ സ്വീകരിച്ചിട്ടുള്ള കാവ്യസരണിയെ സുരഭില കുസുമാലംകൃതമാക്കുന്നതിനും പുറമേ, അതിലെ നായ കൻ യാത്രാദ്ദേശം അദ്ദേഹത്തിനും എത്രത്തോളം ലാലസാദ്ധ്യമാണെന്നും കൂടി വിശദമാക്കുന്നു. യുദ്ധത്തിൽ പരാജിതനായ വൈശ്രവണനെ നവ നിധികൾ വന്ന് എടുത്തുകൊണ്ടുപോകുന്ന രംഗവും, അളകാ പുരത്തിലെ സുന്ദരിമാർ ആശ്രയ ഹീനകളായി വിലപി ക്കുന്ന ആ സന്ദർഭവും, 065 'ഹാഹാരവും ക്വാന ഹീ ഹീരവം കലന ഹാ ഹന്ത ഹന്ത ജനഘോഷം ഇത്യാദി വനത്താൽ ആവിർഭൂതമാകുന്ന ദൈന്യഭാവവും കണ്ഠപ്പെരുമാളുടെ നിസ്തുലമായ പ്രതാപത്തെ ആവി ഷ്കരിക്കാൻ നിതരാം സമുചിതമാകുന്നു. കൈലാസോദ്ധര ണാനന്തരം സാമഗാനം കൊണ്ടു രാവണൻ പരമശിവനെ സ്തുതിക്കുന്ന ഘട്ടം ശാന്തരസത്തിനു പ്രശസ്തമായ ഒരുദാഹര ണമത്രേ. ഇങ്ങനെ നോക്കിയാൽ ഈ ഗ്രന്ഥത്തിലെ അംഗിയായ വീരരസം ഇതരങ്ങളായ അംഗരസങ്ങളു ടെ ഹൃദയംഗമമായ സമ്മേളനത്താൽ സഹൃദയഹൃദയാഹാര കമായി വിലസുന്നതു കാണാം. - സാഹിത്യത്തിന്റെ മനോഹരതയെ പ്രതിപാദി ക്കുന്നതായാൽ രാവണവിജയത്തിലെ ഓരോ വരിയും ഉ രിക്കേണ്ടിവരും. ഈ ഗ്രന്ഥത്തിന്റെ പരിമിതപരിധി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/409&oldid=223624" എന്ന താളിൽനിന്ന് ശേഖരിച്ചത്