. 311 സമാഗമങ്ങൾ ദർശിക്കപ്പെടുന്നുവെന്നറിയിക്കുന്നു. ഇതുകേട്ടു യുദ്ധാത്മാവായ ബാണൻ ആയുധപാണിയായി “കന്യകയും ദൂഷണങ്ങൾ വന്നിഹ ചെയ്തൊരു നിന്നെ ഉന്നത കൃപാണം കൊണ്ടു കൊന്നീടുവനിന്നു തന്നെ 19 എന്ന പ്രകാരം അനിരുദ്ധനെ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നു. സമരത്തിൽ ബാണൻ നാഗാസ്ത്രം പ്രയോ ഗിച്ചും അനിരുദ്ധനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തി ലടയുന്നു. പ്രാണനാഥൻ ബന്ധനമറിഞ്ഞും ദുഃഖ തയായ ഉഷ മഹാവിഷ്ണുവിനെ പ്രാർത്ഥിക്കുന്നു. ശ്രീകൃഷ്ണനും നാരദനും: അനിരുദ്ധൻ ബാണാസുര നാൽ തടവിലാക്കപ്പെട്ട വാർത്ത നാരദൻ ഭഗവാനെ ധരിപ്പിക്കുന്നു. ശ്രീകൃഷ്ണൻ സൈന്യസമേതം ബാണനു മായി യുദ്ധത്തിനു പുറപ്പെടുന്നു. സൈന്യകോലാഹലം കേട്ട് ബാണാസുരന്റെ ഗോപുരദ്വാരത്തിങ്കൽ നിൽക്കുന്ന നന്ദിയുടെ വിചാരം. “എന്തിഹ ദിഗന്തര നിരന്തരമിതന്തിക സന്തതം കേൾക്കുന്നു സൈന്യ കോലാഹലം " ഇത്യാദി. നന്ദികേശ്വരൻ ഭൂതസംഘസഹിതനായി പ്ര മനോട് ഏറ്റ തോറ്റു പോരുന്നു. ശിവജ്വരവും വിഷ്ണുജ്വരവും തമ്മിൽ പോരു നടക്കുന്നു. ശിവജ്വരം പരാ ജയമടഞ്ഞു ശ്രീകൃഷ്ണനെ അഭയം പ്രാപിക്കുന്നു. ശ്രീകൃഷ്ണൻ ബാണനെ സമരത്തിനാഹ്വാനം ചെയ്യുന്നു. യുദ്ധത്തിൽ
താൾ:Kathakali-1957.pdf/353
ദൃശ്യരൂപം