ശകുനിയും ദുര്യോധനനും: 300 മാതാവാരിരാശ മാതുല മാനി മമതാ പാതി ഭാരം നിച്ചുകേൾക്ക ഇങ്ങനെ ശകുനിയെ സംബോധനം ചെയ്തശേഷം തുടന്നു തനിക്ക് ഇന്ദ്രപ്രസ്ഥത്തിൽ നേരിട്ട അപമാനത്തെക്കുറിച്ചു യോധനൻ മാതുലനെ ഗ്രഹിപ്പിക്കു ചൂതുകളിയിൽ തോല്പിച്ചു രാജ്യം കരസ്ഥമാക്കാമെന്നു ശകുനി സമാധാ നിപ്പിക്കുന്നു. യോധനൻ ധർമ്മപുത്രരെ ചൂതിനു ക്ഷണി ക്കുന്നു. ഇതിൽ ചതി അരുതെന്നു ധമ്മപുത്രരും ചതി കൊണ്ടെന്തൊരു ഫലമിച്ചതിൽ എന്നു ശകുനിയും പറയുന്നു. ചൂതു നടക്കുന്നു. ധർമ്മപുത്രൻ തോറ്റു തുടങ്ങുന്നു. താനും പത്നിയും ഉൾപ്പെടെ സർവ്വസ്വവും പണയം വച്ചു കഴിഞ്ഞപ്പോൾ, mur ദാസരതാകിയ പാണ്ഡവരിവരുടെ ഭാരങ്ങളെയിഹ സാരിവരുത്തുക ദാസീകൃതമെടുക്കാനവളെ ശാസിച്ചീടുക ദുശ്ശാസന നീ എന്നും അയ്യോധനൻ കല്പിക്കുന്നു. ദ്രൗപദി ശ്രീകൃഷ്ണ ഭഗവാനെ വിളിച്ചു കരയുന്നു. ദ്രൗപദിയെ ദുശ്ശാസനൻ വസ്ത്രാക്ഷേപം ചെയ്യുന്നു. കൗരവരെ പാഞ്ചാലി ശപി ക്കുന്നു. ശാപം ശ്രവിച്ചു ധൃതരാഷ്ട്രർ പ്രവേശിച്ചു ദ്രൗപദിയെ സമാധാനിപ്പിക്കുന്നു. ആയുധങ്ങളും നൽകി, ത്താക്കന്മാരെ സ്വതന്ത്രരാക്കണമെന്നും ദ്രൗപദി കൃത രാഷ്ട്രരോടിക്കുന്നു. ധൃതരാഷ്ട്രർ അപ്രകാരം ചെയ്യുന്നു.
താൾ:Kathakali-1957.pdf/340
ദൃശ്യരൂപം