ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

276 കൗരവസഭയിലെ ആലോചന. അജ്ജുനനെ എങ്ങനെ നേരിടണമെന്നും ദുര്യോധനൻ കർണ്ണനോടു ചോദിക്കുന്നു; അജ്ജുനനെ വധിക്കുകയാണു വേണ്ടതെന്നു കർണ്ണൻ അഭിപ്രായപ്പെടുന്നു. കൃപർ ഗുണദോഷിക്കുന്നു. ഇതുകേട്ടു ശത്രുജനപക്ഷപാതി'യെന്നു പറഞ്ഞു സുയോ ധനൻ കൃപരെ അധിക്ഷേപിക്കുന്നു. വെറുതേ തമ്മിൽ തമ്മിൽ മത്സരിക്കാതെ യുദ്ധത്തിനു പോയിട്ടുവരാൻ ഭീഷ്മർ ഉപദേശിക്കുന്നു. (യുദ്ധത്തിൽ അജ്ജുനൻ കാര വരെ മോഹനാസ്ത്രം കൊണ്ട് അസ്തപ്രജ്ഞരാക്കുകയും ഉത്തരനെക്കൊണ്ട് അവരുടെ വസ്ത്രങ്ങൾ അപഹരിപ്പിച്ച ശേഷം അസ്ത്രത്തെ ഉപസംഹരിക്കുകയും ചെയ്യുന്നു. ഗോക്കളെയും വീണ്ടുകൊണ്ട് മടങ്ങിപ്പോകുന്നു. അജ്ജുനനും ഉത്തരനും വിരാടനും കങ്കനും തമ്മിൽ ചൂതുകളിച്ചുകൊണ്ടി രിക്കുമ്പോൾ ഒരു ദൂതൻ പ്രവേശിച്ചു ഉത്തരൻ ജയിച്ചു വെന്നും ഗോക്കളെയുംകൊണ്ട് ഉടനെ വന്നുചേരുമെന്നും അറിയിക്കുന്നു. ജയിച്ചതു ബൃഹന്നളയാണെന്നു കങ്കൻ പറ യുന്നു. ഇതു ഹിതമാകാതെ ധിക്കാരിയായ നി സൽക്കാര യോഗ്യനല്ലാ' എന്നു പറഞ്ഞു വിരാടൻ തെടുത്തു കങ്കന്റെ നെറ്റിയിലറിഞ്ഞു മുറിവേല്പിക്കുന്നു. സന്യാസി യുടെ രക്തം നിലത്തു പതിക്കുന്നത് അശുഭമാകയാൽ പാഞ്ചാലി ഉത്തരീയത്തിൽ രക്തമേലുന്നു. ഉത്തരൻ പ്രവേ ശിച്ച്, അജ്ജുനൻ ശത്രുക്കളെ ജയിച്ചുവെന്നും ഗോക്കളെ വീണ്ടെടുത്തുവെന്നും, പിതാവിനെ ധരിപ്പിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/314&oldid=223337" എന്ന താളിൽനിന്ന് ശേഖരിച്ചത്