Jump to content

താൾ:Kathakali-1957.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

233 മൊന്നിച്ച് രാമൻ പ്രിയതമയെ അന്വേഷിച്ചു നടക്കു മ്പോൾ ജടായുവിനെ കണ്ടുമുട്ടി വിവരങ്ങൾ ഗ്രഹിക്കുന്നു. സീതയെ അപഹരിച്ചുകൊണ്ടുപോയ വൃത്താന്തം രാമനെ ധരിപ്പിച്ചതോടെ ജടായു മരണമടയുന്നു. ദ്ധരാജൻറ ശവസംസ്കാരാദികൾ ചെയ്തശേഷം, ദക്ഷിണദിക്കിനെ ലക്ഷ്യമാക്കി രാമലക്ഷ്മണന്മാർ യാത്ര തുടരുമ്പോൾ അയോ മുഖി എന്ന രാക്ഷസി മാതടസ്സം ചെയ്യുന്നു. ലക്ഷ്മണൻ അവളുടെ നാസികാകുചങ്ങളെ ഛേദിച്ചയയ്ക്കുന്നു. സീതാ വിയോഗത്താൽ ശ്രീരാമൻ ദുഃഖിക്കുകയും ലക്ഷ്മണൻ സമാധാനിപ്പിക്കയും ചെയ്യുന്നു. ലെ ഋശ്യമൂകം: സുഗ്രീവൻ പുറപ്പാടു്. രാമലക്ഷ്മണ ന്മാരെ അകാല കണ്ടിട്ട്, കോടിസൂര്യപ്രഭയോടെ ആട താപസവേഷധാരികളായി വനത്തിൽ സഞ്ചരി ക്കുന്ന അവർ ആരാണെന്ന് അറിഞ്ഞുവരാൻ സുഗ്രീവൻ അന്ത്രമാനെ നിയോഗിക്കുന്നു. ഹനുമാൻ ഒരു ഭിക്ഷ വിൻറെ വേഷത്തിൽ രാമസവിധമെത്തി, വനവാസകാര ണങ്ങളും, സീതാപഹരണവൃത്താന്തവും മറ്റും ചോദിച്ച റിയുന്നു. അനന്തരം സ്വന്തരൂപം ധരിച്ച് രാമലക്ഷ്മണ ന്മാരെ ചുമലിൽ എടുത്തുകൊണ്ട് സുഗ്രീവന്റെ അടുക്കൽ ചെല്ലുന്നു. ശ്രീരാമനും സുഗ്രീവനും സഖ്യം ചെയ്യുന്നു. യാത്രാമദ്ധ്യേ സീതയാൽ ഉപേക്ഷിക്കപ്പെട്ട ഉത്തരീയവും ആഭരണങ്ങളും എടുത്തു സൂക്ഷിച്ചിരുന്നത് സുഗ്രീവൻ രാമനു കാട്ടിക്കൊടുക്കുന്നു. പ്രേയസിയെ ചിന്തിച്ചു രാമൻ വിലാപം. സുഗ്രീവൻ സമാശ്വസിപ്പിക്കുന്നു. തന്റെ ബലവീക്കത്തെ ബോദ്ധ്യപ്പെടുത്തുവാനായി സുഗ്രീ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/267&oldid=223527" എന്ന താളിൽനിന്ന് ശേഖരിച്ചത്