Jump to content

താൾ:Kathakali-1957.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

224 അഭിഷേകവാർത്തയറിഞ്ഞ മന്ഥര കൈകേയിയുടെ സമീപ ത്തി ഏഷണികൂട്ടുന്നു. രാമനെ യുവരാജാവായി അഭിഷേകം ചെയ്യുന്നപക്ഷം ഭരതൻ ശ്രീരാമൻ ദാസ നായിത്തീരുമെന്നുള്ള മന്ഥരയുടെ വാക്കുകളെ കൈയി വെറുക്കുന്നു. വീണ്ടും മന്ഥര ഏഷണി പറഞ്ഞു കെ കേയിയുടെ മനസ്സിനു മാറ്റം വരുത്തി ക്രോധാഗാരത്തിൽ കൊണ്ടു കിടത്തുന്നു. പണ്ട് ദശരഥൻ നൽകിയിട്ടുള്ള രണ്ടു വരങ്ങളും ഉടനെ താൻ ചോദിക്കാമെന്നും കെ കേയി സമ്മതിക്കുന്നു. രണ്ടു വരങ്ങൾകൊണ്ട് ശ്രീരാമനെ പതിന്നാലുകൊല്ലം കാട്ടിലയയ്ക്കുകയും, ഭരതനെ യുവരാജാ വായി അഭിഷേകം നടത്തുകയും ചെയ്യിപ്പിക്കാമെന്നും ക കേയി മന്ഥരയുമായി ആലോചിച്ചുറയുന്നു. ദശരഥൻ ക്രോധാഗാരത്തിലെത്തി കൈകേയിയുടെ ദുഃഖകാരണമ ന്വേഷിക്കുന്നു. പണ്ടു തനിക്കു തരാമെന്നു സമ്മതിച്ചിട്ടുള്ള രണ്ടു വരങ്ങളും ഉടനെ നൽകണമെന്നുള്ള അപേക്ഷയെ രാജാവ് അനുവദിക്കുന്നു. രാമന്റെ പതി നാലുകൊല്ലം വനത്തിലയയ്ക്കണമെന്നും ഭരതനെ യുവരാജാ വായി വാഴിക്കണമെന്നും കൈകേയി ആവശ്യപ്പെടുന്നു. പുത്ര വിരഹം തനിക്കു സഹിക്കാവതല്ലെന്നും വേറെ ഏതെ ങ്കിലും വരങ്ങൾ ചോദിക്കണമെന്നും ദശരഥൻ കൈകേയി യോടു കേണപേക്ഷിക്കുന്നു. ദുഃഖഭാരത്താൽ ദശരഥൻ മോഹാലസ്യം പൂണ്ടു നിലത്തു പതിക്കുന്നു. ശ്രീരാമനും സീതയും അഭിഷേകച്ചടങ്ങിനു സന്നദ്ധരായി നിൽക്കുന്ന വിവരം സുമന്ത്രർ ദശരഥനെ അറിയിക്കുന്നു. ശ്രീരാമനെ കൂട്ടിക്കൊണ്ടുവരുവാൻ ദശരഥൻ അരുളിച്ചെയ്തതായി കൈകേയിയുടെ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/258&oldid=222660" എന്ന താളിൽനിന്ന് ശേഖരിച്ചത്