Jump to content

താൾ:Kathakali-1957.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

220 സീതാസ്വയംവരം. ദശരഥനും പുത്രന്മാരും; ദശരഥൻ തനയന്മാരെ അരികിൽ വിളിച്ചു വാത്സല്യം പ്രകടിപ്പിക്കുന്നു. വിശ്വാ മിത്രൻ വരവും; ദശരഥനും പുത്രന്മാരും കൂടി മഹ ഷിയെ നമസ്തരിച്ചു സ്വീകരിച്ചുകൊണ്ടുവന്നിരുത്തി പൂജിക്കയും അഭീഷ്ടമെന്തെന്ന് ആരായുകയും ചെയ്യുന്നു. താൻ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന യാഗത്തെ മാരീചൻ, സുബാഹു എന്നീ രാക്ഷസന്മാർ വിഘ്നപ്പെടുത്തുന്നു വെന്നും, ആകയാൽ അവരെ നിഗ്രഹിച്ചു യാഗരക്ഷ ചെയ്യുന്നതി ലേക്ക് രാമലക്ഷ്മണന്മാരെ തന്നോടൊന്നിച്ച് അയയ്ക്കണ മെന്നും മഹർഷി ദശരഥനോട് ആവശ്യപ്പെടുന്നു. ബാല ന്മാരായ രാമലക്ഷ്മണന്മാരെ രാക്ഷസന്മാരുമായി യുദ്ധം ചെയ്യുവാൻ നിയോഗിക്കുന്നതിൽ വിമനസ്സായ ദശരഥൻ, താൻ തന്നെ വന്നു യാഗരക്ഷചെയ്തു തരാമെന്നു വിശ്വാ മിത്രനോടു പറയുന്നു. ഇതിൽ കനായ മുനി മടങ്ങി പോകാൻ ഭാവിക്കവേ വസിഷ്ഠൻ ദശരഥനോട് രാമൻ പരമാർത്ഥം ധരിപ്പിക്കുന്നു. സാധാരണ മനുഷ്യന ല്ലെന്നും അനന്തശായിയായ സാക്ഷാൽ ശ്രീപത്മനാഭനാണു രാമനെന്നും അവരെ മുനിയോടൊന്നിച്ചയയ്ക്കുന്നതിൽ, തെല്ലും ഭയപ്പെടേണ്ടതില്ലെന്നും വസിഷ്ഠൻ ഉപദേശി ക്കുന്നതോടെ ദശരഥൻ രാമലക്ഷ്മണന്മാരെ വിശ്വാമിത്ര നോടൊന്നിച്ചു യാത്രയാക്കുന്നു. മാർഗ്ഗമദ്ധ്യേ വിശ്വാമി ത്രൻ രാമലക്ഷ്മണന്മാർക്ക് പിപാസാദിശ നാം ബല, അതിബല എന്നീ മന്ത്രങ്ങൾ ഉപദേശിക്കുന്നു; താടകാവനപ്രവേശം: മുനിയുടെ നിർദ്ദേശപ്രകാരം രാമൻ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/254&oldid=223406" എന്ന താളിൽനിന്ന് ശേഖരിച്ചത്