13
സുശിക്ഷിതമായ സാധകം കൂത്തു പറയുന്ന ചാക്യാന്മാൎക്കു ണ്ടായിരിക്കണം. വിദഗ്ദ്ധന്മാരായ നമ്മുടെ ചില കഥകളി നടന്മാരുടെ ഗുരുക്കന്മാരായി പല പ്രസിദ്ധ ചാക്യാന്മാരു ണ്ടെന്നുള്ളതും ഇവിടെ പ്രസ്താവ്യമാണ്. കഥകളിയിലെ അഭിനയസമ്പ്രദായം ചാക്യാർകൂത്തിനോടു് വളരെ കട പ്പെട്ടിട്ടുണ്ടു്. ചാക്യാർകൂത്തിലെ ആംഗികവും സാത്വി കവുമായ അഭിനയരീതി കുറെക്കൂടി പരിഷ്കൃതമായി നാം കഥകളിയിൽ ദൎശിക്കുന്നു. കഥാരംഭത്തിൽ ശ്ലോകം ചൊല്ലുക കൂത്തിലെന്നപോലെ കഥകളിയിലും സ്വീകരി ച്ചിരിക്കുന്നു. ചാക്യാരുടെ ഭാഷാപ്രസംഗത്തിനു പകരം സംഗീതാത്മകങ്ങളായ പദങ്ങൾ കഥകളിയിൽ അഭിനയിക്കപ്പെടുന്നു. കൂത്തിൽ വാചികവും ആംഗികവും ആയ അഭിനയം പ്രധാനമാണെങ്കിൽ, കഥകളിയിൽ ആംഗി കവും സാത്വികവും ആയ അഭിനയത്തിനാണു പ്രാധാന്യം. കൂത്തു് മുഖ്യമായും ഒരു നാട്യകലയാകുന്നു. ഈ നാട്യകലയ്ക്കു് പണ്ടുണ്ടായിരുന്ന പ്രചാരം ഇപ്പോളില്ല; ഇതിന്റെ അഭിവൃദ്ധിക്കു വേണ്ടി ആരെങ്കിലും പരിശ്രമിക്കുന്നതും കാണുന്നില്ല. വിജ്ഞാനത്തിനും വിനോദത്തിനും ഒരു പോലെ വകയുള്ള ഈ വിശിഷ്ടനാട്യകല നാമാവശേഷമായിപ്പോകുന്നപക്ഷം അതു കൈരളിക്കു് ഒരു തീരാനഷ്ടമായി പരിണമിക്കും. ചാക്യാന്മാരും നങ്ങ്യാന്മാരും കൂടി സംസ്കൃതനാടകം അഭിനയിക്കുന്നതിനാണ് കൂടിയാട്ടം എന്നു പറയുന്നത്.
കൂടിയാട്ടം
ചാക്യാർകൂത്തിനുശേഷം കേരളത്തിൽ നടപ്പിലായ ഒരു വിശിഷ്ടനാട്യകലയാണ് കൂടിയാട്ടം. കഥകളിക്കു മാൎഗ്ഗദൎശനം നൽകിയ കലകളിൽ വച്ചു കൂടിയാട്ടത്തിനാണ് പ്രഥമസ്ഥാനം. ഇതിൽ അഭി