202 യിൽ ഗാനം ചെയ്തു. കുളിക്കുന്നതിനു് താളി തേച്ചു കൊണ്ടിരുന്ന ദേവി ഈ ശബ്ദം കേട്ട് കായം മനസ്സി ലാക്കി. ക്രോധം മുഴുക്കയാൽ എത്രയും ക്ഷണത്തിൽ കുളി കഴിഞ്ഞു ദേവസ്ത്രീകളോടു യാത്രയും പറഞ്ഞിട്ട് കൈലാ സത്തിലേക്ക് മടങ്ങി, ശിവൻറെ മുൻപിൽ ചെന്നു കോപ കാലുഷ്യം പൂണ്ടു നിലകൊണ്ടു. തൽക്ഷണം ഗംഗയെ ജാമ്യത്തിൽ ഒളിച്ചിട്ട്, അപരാധിയല്ലെന്നുള്ള ഭാവ ത്തിൽ ശിവൻ പാർവ്വതിയോടു കലഹ കാരണമ ഷിച്ചു. "അങ്ങ് വിശ്വാസയോഗ്യനല്ല; ഇനി ഒരു വിനാ ഴികപോലും ഞാൻ അങ്ങയോടൊത്തു താമസിക്കുന്നതല്ല. ഞാനും കുഞ്ഞുങ്ങളും ഉടനെ പോകുന്നുണ്ടു് ' എന്നു പറഞ്ഞു കുട്ടികളെ കൈ പിടിച്ചുകൊണ്ടു ദേവി പോകാൻ ഭാവിച്ചു. ഈ അവസരത്തിലത്രേ ഞാൻ കൈലാസത്ത ഉദ്ധരണം ചെയ്തത്. നിഷ്പ്രയാസം ഞാൻ പർവ്വ എടുത്തു ആകാശത്തിലേക്കെറിഞ്ഞു. തത്തെ ഏറേ നേരം കഴിഞ്ഞു താഴത്തേക്കു പതിച്ച പർവ്വതത്തെ ഞാൻ വീണ്ടും മേലോട്ടെറിഞ്ഞ് അമ്മാനമാടി. പർവതം ഇള കിയപ്പോൾ ഭഗ വിവശയായ പാർവ്വതീദേവി കല മെല്ലാം മറന്നിട്ടും ഓടിച്ചെന്നു ശിവനെ ആലിംഗനം ചെയ്തു. പൊടുന്നനവേ പാർവ്വതിയുടെ കലഹമവസാ നിച്ചതിൽ സന്തുഷ്ടനായ ഭഗവാൻ ജ്ഞാനദൃഷ്ടികൊണ്ടു് സംഭവമെല്ലാം ധരിച്ചു. തന്റെ ഭക്തനായ രാവണനാണു പർവ്വതം കുത്തിയിളക്കി തനിക്കനുകൂലമായ ഒരു സന്ദ സൃഷ്ടിച്ചതെന്നു കണ്ടറിഞ്ഞ ഭഗവാൻ സന്തോഷത്തോടെ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു എനിക്കു " ചന്ദ്രഹാസം'
താൾ:Kathakali-1957.pdf/234
ദൃശ്യരൂപം