Jump to content

താൾ:Kathakali-1957.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

190 ഭാഗവതർ പടം ആരംഭിക്കുന്നതായ താളവട്ടം കഴിഞ്ഞു രണ്ടാമതു തുടങ്ങുന്ന താളവട്ടത്തിന്റെ ഒന്നാമത്തെ ലഘു വിൽ ആദ്യത്തെ കലാശം ചവിട്ടിത്തുടങ്ങുകയും അതേ താളവട്ടത്തിൻറ ഒൻപതാമത്തെ ലഘുവിൽ അവസാനി പ്പിക്കയും ചെയ്യുന്നു. തുടർന്നു പത്താമത്തെ ഒരു മാത്ര കൂടെ കഴിയുമ്പോൾ ആ താളവട്ടം തീന്നു. വീണ്ടും അടുത്ത താള വട്ടത്തിൽ ഭാഗവതർ പടം ആരംഭിക്കുകയും അതേ താള വട്ടത്തിന്റെ ഒടുവിലത്തേതായ പത്താമത്തെ ലഘുവിൽ രണ്ടാമത്ത കലാശം ചവിട്ടി തുടങ്ങുകയും ചെയ്യുന്നു. ആദ്യത്തെ കലാശം ആരംഭിച്ച സ്ഥാനത്തിന്റെ ഒരു മാത്രയും മുൻപാണ് രണ്ടാമത്തെ കലാശം ആരംഭിച്ച തെന്നു സ്പഷ്ടമാണല്ലോ. ഈ രണ്ടാമത്തെ കലാശവും അവ സാനിപ്പിക്കുന്നത് അതേ താളവട്ടത്തിന്റെ ഒൻപതാമത്തെ തായ തൈ' എന്ന ലഘുവിൽ തന്നെയാകുന്നു. ആദ്യത്തെ കലാശത്തേക്കാൾ ഒരു മാത്രയുടെ ദൈർഘ്യം രണ്ടാമത്തെ കലാശത്തിനു കൂടുതലായുണ്ട്. വീണ്ടും അടുത്തുവരുന്ന താളവട്ടത്തിന്റെ 9-ാമത്തെ ലഘുവിൽ മൂന്നാമത്തെ കലാശം തുടങ്ങും; അവസാനിക്കുന്നത് അതിനടുത്ത താള വട്ടത്തിന്റെ 9-ാമത്തെ ലഘുവിലും. തുടന്ന് ഭാഗവതർ പദങ്ങൾ പാടിത്തുടങ്ങുന്ന താളവട്ടങ്ങളിലെ എട്ടാമത്തെ ലഘുവിൽ നാലാമത്തെ കലാശം; ഏഴാമത്തെ ലഘുവിൽ അഞ്ചാമത്തെ കലാശം; ആറാമത്തെ ലഘുവിൽ ആറാ ലഘുവിൽ മത്തെ കലാശം; അഞ്ചാമത്തെ ഏഴാമത്തെ കലാശം, നാലാമത്തെ ലഘുവിൽ എട്ടാമത്തെ കലാശം, ഇങ്ങനെ യഥാക്രമം ഓരോ ലഘുക്കളും പിറകോട്ടു വന്നു

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/220&oldid=223328" എന്ന താളിൽനിന്ന് ശേഖരിച്ചത്