157 ഗ്രഹിക്കണമെങ്കിൽ മുദ്രകളെ സംബന്ധിച്ച പരിശീലന മില്ലാതെ സാദ്ധ്യമല്ല. മുദ്രകളുടെ ലക്ഷണലക്ഷ്യങ്ങളെ ക്കുറിച്ചും ഇവിടെ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും കഥകളി പൂണ്ണമായി ആസ്വദിക്കുന്നതിനും അവയുടെ ആവിഷ്കരണ പ്രകാരങ്ങളെക്കുറിച്ച് സാമാന്യമായിട്ടെങ്കിലും പരിചയ മുണ്ടായിരിക്കണം. നാട്യത്തിൽ ശുദ്ധിയും വൃത്തിയും പാലി ക്കുന്നതിലേക്കു കഥകളിയിൽ മുദ്രകളുടെ ആവിഷ്കരണോ പാധികളെക്കുറിച്ചും കർശനമായി നിഷ്കർഷിച്ചിരിക്കുന്നു. തദ്വാരാ പ്രസ്പഷ്ടമാക്കുന്ന ആംഗ്യപ്രകടനങ്ങളുടെ മനോ ഹാരിത പതിഞ്ഞ പദങ്ങളുടെ ആട്ടത്തിൽ വിശേഷിച്ചും വ്യക്തമാണ്. ഓരോ പദാർത്ഥങ്ങളുടെയും മുദ്രകൾ ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും ശരീര ത്തിന്റെ ഓരോ സ്ഥാനങ്ങൾ നിർണ്ണയിച്ചിട്ടുണ്ടു് . ദേശ സമ്പ്രദായമനുസരിച്ചുള്ള രീതിഭേദങ്ങൾ ഇതിലുമുണ്ട്. ഈവകക്കാരങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുക സുകരമല്ല. രംഗപരിചയം കൊണ്ട് ഇതെല്ലാം ക്രമേണ ഗ്രഹിക്കാവുന്നതാകുന്നു. ഭാഗവതർ പാടുമ്പോൾ നടൻ പദങ്ങളഭിനയിക്കു ന്നതിനാണു ചൊല്ലിയാട്ടമെന്നു പറയുന്നതു്. നാലു കാല ത്തിലും നാലു താളത്തിലും ചൊല്ലിയാട്ടം ചൊല്ലിയാട്ടവും നടത്തുന്നു. പതിഞ്ഞകാലത്തിൽ ആടു ഇളകിയാട്ടവും ന്നത് പതിഞ്ഞാട്ടം തന്നെ. ഇടനിലക ളിലുള്ളത് ഇടമട്ടും, മുറുകിയ താളസ്ഥി തിയിൽ മുറുകിയ ആട്ടവും. പതിഞ്ഞാട്ടത്തിൽ പ്രധാന മായിവരുന്നത് ശൃംഗാരപ്പദങ്ങളായിരിക്കും. മിക്ക ശൃംഗാര
താൾ:Kathakali-1957.pdf/183
ദൃശ്യരൂപം