ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഈ മുദ്ര ഉപയോഗിച്ചു കാണിക്കാവുന്ന സംജ്ഞകൾ :-
"സൂര്യോ രാജഗജസ്സിംഹോവൃഷഭോഗ്രാഹതോരണം
ലതാപതാകാവീചിശ്ചരഥ്യാപാതാള ഭൂമയഃ
ജഘനം ഭാജനം ഹർമ്മ്യം സായം മാദ്ധ്യംദിനം ഘനം
വല്മീകമൂരുർദാസശ്ച ചരണം ചക്രമാസനം
അശനിൎഗ്ഗോപുരം ശൈത്യം ശകടം സൌമ്യകുബ്ജകൌ
കവാടമുപധാനം ച പരിഘാംഘ്രിലതാർഗ്ഗളേ
ഷട്‌ത്രിംശത് ഭരതേനോക്താഃ പതാകാഃസംയുതാഃ കരാഃ "
സൂൎയ്യൎൻ ഭൂമി പീഠം രാജാവ് നാഭി വജ്രായുധം ആന പാത്രം ഗോപുരം സിംഹം മാളിക തണുപ്പ് കാള സായാഹ്‌നം വണ്ടി മുതല മദ്ധ്യാഹ്നം ശാന്തം തോരണമാല മേഘം കുടിലം ലത പുററ് വാതിൽ കൊടിക്കൂറ തുട തലയിണ തിരമാല ഭൃത്യൻ കിടങ്ങ് വഴി സഞ്ചാരം പാദം പാതാളം ചക്രം സാക്ഷ
ഈ മുപ്പത്താറു മുദ്രകളും സംയുതങ്ങളാകയാൽ രണ്ടു കൈകൊണ്ടും കാണിക്കേണ്ടതാണ്. ഇതുകൂടാതെ പതാകയുടെ ഇനത്തിൽ ഒരു കൈകൊണ്ടു കാണിക്കേണ്ട പത്ത് അസംയുതമുദ്രകളുമുണ്ട്.