ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
118


"നമിതാനാമികാ യസ്യ പതാകസ്സ കരഃസ്‌മൃതഃ" (അണിവിരൽ മുന്നോട്ടു മടക്കിയാൽ പതാകമുദ്ര) എന്നു നിൎവചിക്കുമ്പോൾ, ബാലരാമഭാരതത്തിൽ,

“സമം നിരന്തരം ദീർഘം
മിഥഃസംഘട്ടിതാംഗുലിഃ
പതാകസ്തർജ്ജനീമൂല-
സംലഗ്നാംഗുഷ്ഠമുച്യതേ"


(കൈവിരലുകൾ ഒരുമിച്ചു ചേൎത്തു വിടവുകൂടാതെ പിടിച്ചു് ചൂണ്ടുവിരലിന്റെ ചുവട്ടിൽ തള്ള വിരൽ തൊടുവിക്കണം) എന്നു ലക്ഷണം കാണുന്നു. ഹസ്തലക്ഷണദീപികയിലെ ത്രിപതാകയുടെ സ്ഥാനത്താണിങ്ങനെ കാണിക്കുന്നത്. മറെറാരുദാഹരണം:- ഭ്രമരമുദ്രയ്ക്കു് ഹസ്തലക്ഷദീപികയിൽ,

“നമിതാ തൎജ്ജനീ യസ്യ സ ഹസ്തോ ഭ്രമരാഹ്വയഃ" (ചൂണ്ടുവിരൽ മടക്കിയാൽ ഭ്രമരമെന്ന മുദ്ര)

ബാലരാമഭരതത്തിൽ,

“പത്മകോശകരേ താവത്
അംഗുഷ്ഠോ മദ്ധ്യമാദ്വയം
കുഞ്ചിതം മദ്ധ്യപൎവ്വാഭ്യാം
മദ്ധ്യമാനഖരോപരി
സ്ഥിതോംഗുഷ്ഠോ യദി കരോ
ഭ്രമരഃപരികീൎത്തിതഃ“


(പത്മകോശമുദ്ര പിടിച്ചശേഷം ചൂണ്ടുവിരൽ വളച്ച് അതിൻെറ നഖത്തിന്മേൽ പെരുവിരലും അണി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/134&oldid=237710" എന്ന താളിൽനിന്ന് ശേഖരിച്ചത്