116 മുദ്രകൾകൊണ്ടു ഭാവസമേതം പ്രകടിപ്പിച്ചു വാക്യാ ത്തിനു പൂർത്തിവരുത്തുകയും ചെയ്യുന്നു. സഞ്ചാരിഭാവ ങ്ങളെ പ്രകടിപ്പിക്കുന്നതു സ്ഥായിയായ രസത്തിനു ഭംഗം വരാതെയായിരിക്കണം. അതായത് സ്ഥായിഭാവത്തിൽ നിന്നും വ്യത്യസ്തങ്ങളായ ഭാവങ്ങളുൾക്കൊള്ളുന്ന പദങ്ങൾ പ്രകടമാകുന്ന ഭാവാഭിനയം സ്ഥായിരസ ത്തിനെ വിച്ഛേദിക്കുന്ന വിധത്തിലായിരിക്കാൻ പാടുള്ള തല്ല. സഞ്ചാരിഭാവങ്ങളുടെ പ്രകടനാനന്തരം വാക്യാ പൂത്തിവരുന്നതോടെ സ്ഥായിഭാവം പരിപോഷിപ്പിക്ക തദ്വാരാ വിദഗ്ദ്ധനായ ഒരു നടനും വാക്യാ ആടുമ്പോൾ പ്പെടുന്നു. ഭൂതമായ ആശയ സാധിക്കും. അ തന്മയത്വമായി നടിക്കാൻ ആംഗത്തിനും രസഭാവാഭിനയത്തിനുമുള്ള • ശക്തിവിശേഷം പലപ്പോളും വാക്യാച്ചാരണം കൊണ്ടു സ്പഷ്ടമാക്കുന്നതിനേക്കാൾ അർത്ഥവത്തായിരിക്കും. ഭാവ സമന്വിതമായ ഏതെങ്കിലും ഒരു അംഗയെ വിശദ മാക്കാൻ ചിലപ്പോൾ അതിന്റെ പതിന്മടങ്ങ് വാചക ങ്ങൾതന്നെ വേണ്ടിവരും. ഒന്നോ രണ്ടോ നാലോ വാകാം ഒറ്റ ഭാവപ്രകടനം കൊണ്ട് സുശിക്ഷിതനും വാസനാസമ്പന്നനുമായ ഒരു നടൻ സുകരമാക്കിയെന്നും വരും. നടൻ മുഖത്തെ സ്ഥായിഭാവത്തിൽ കേവലം ഒരു വാക്യാർത്ഥം മൂലം സ്പഷ്ടമാകുന്ന ആശയം മാത്രമല്ല പ്രകടമാകുന്നത്, ഭൂതവും വർത്തമാനവുമായ കഥാന്തരീക്ഷ ത്തിന്റെ സമാഹാരവും അവിടെ പ്രസ്പഷ്ടമാണ്.
താൾ:Kathakali-1957.pdf/130
ദൃശ്യരൂപം