111
ഈ താളങ്ങളെല്ലാം നാലു വിധകാലങ്ങളിലും രംഗത്തു പ്രയോഗിക്കപ്പെടുന്നു. ചേങ്കിലയിൽ ഭാഗവതർ പതിഞ്ഞ താളം പിടിച്ചാണ് പാടുന്നതെങ്കിൽ, അരങ്ങത്തെ സകല പ്രകടനങ്ങളും ആ താളസ്ഥിതിയെ അനുസരിക്കുന്ന കാല ത്തിലായിരിക്കുന്നതാണു്. രംഗത്തുള്ള താളസ്ഥിതി എല്ലാ യ്‌പ്പോഴും പൊന്നാനി ഭാഗവതരുടെ നിയന്ത്രണത്തി ലായിരിക്കും. പദാഭിനയത്തിൻെറ താളസ്ഥിതിയും മററും ആലാപിക്കപ്പെടുന്ന ഗാനങ്ങളുടെ താളത്തെ ആശ്രയിച്ചി രിക്കുമെന്നു ചുരുക്കം. എന്നാൽ ഇളകിയാട്ട സന്ദർഭ ങ്ങളിൽ നടനു് യഥേഷ്ടം പ്രവൎത്തിക്കാവുന്നതാണ്. തദവ സരത്തിൽ മേളക്കാർ നടൻ പ്രവൎത്തിക്കുന്ന താളത്തിനനു സരിച്ച് കൂടിക്കൊള്ളും.
ശൃംഗാര, കരുണ, രസങ്ങൾ പ്രധാനങ്ങളായിട്ടുള്ള പദങ്ങളെല്ലാം തന്നെ പതിഞ്ഞ കാലത്തിലാണാടുന്നത്. വീരരസ പ്രധാനങ്ങളായ പദങ്ങൾക്ക് ഇടമട്ടാണു സ്വീക രിക്കുക; ചിലപ്പോൾ മുറുകിയ നിലയും. രൗദ്രരസ പ്രധാനങ്ങളായ യുദ്ധപ്പദങ്ങളും മറ്റും ആടുമ്പോൾ താളം മുറുകിയ നിലയിൽ സ്ഥിതി ചെയ്യും. ഓരോഖണ്ഡങ്ങ ളാടിയവസാനിക്കുമ്പോളുള്ള കലാശങ്ങളും തല്ക്കാല താള ത്തിൽ തന്നെയാവുകയുള്ളു. അഭ്യാസ ബല മില്ലായ്കയാലും, അശ്രദ്ധയാലും മററും താളത്തിൽനിന്നു വ്യതിചലിച്ചു പ്രവൎത്തിക്കുന്ന നടന്മാരും അപൂർവ്വമല്ല. താളവിധേയ മല്ലാത്ത പ്രകടനങ്ങളൊന്നും അരങ്ങിൽ ശോഭിക്കാറില്ല. അഭിനയിക്കുമ്പോൾ മുഖത്തു ഗോഷ്ഠികൾ വരുത്തുക. പച്ച, മിനുക്കു വേഷങ്ങൾക്ക് പല്ലു വെളിക്കു കാട്ടുക