ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108

ഹാസ്യം തുടങ്ങിയ രസങ്ങൾ സന്ദർഭം പോലെ സ്ഥായി യായി ഭവിക്കുന്നു. പച്ച, മിനുക്കുവേഷങ്ങൾക്കു പല്ലു വെളിക്കു കാട്ടാൻ പാടില്ലെന്നാണു നിയമം. പ്രസ്തുത വേഷങ്ങൾ കെട്ടി നടിക്കുമ്പോൾ വായ് പൊളിക്കുകയും പല്ലു വെളിക്കു കാട്ടുകയും ചെയ്യുന്നതുമൂലം ബീഭത്സച്ഛായ കലരുകയും രസവിച്ഛേദം സംഭവിക്കുകയും ചെയ്യും. കത്തി, താടി, കരി മുതലായ വേഷങ്ങൾക്ക് അലറുകയും, ദംഷ്ട്രങ്ങൾ വെളിക്കു കാട്ടുകയും, ഗോഗ്വാദി ശബ്ദങ്ങൾ സന്ദർഭംപോലെ പുറപ്പെടുവിക്കുകയും ചെയ്യാം.

കത്തി, താടി, കരി മുതലായ വേഷങ്ങൾ രംഗത്തു പ്രത്യക്ഷപ്പെടുന്നത് തിരനോട്ടത്തോടുകൂടിയാണു്. താള മേള സമന്വിതമായ വാദ്യഘോഷത്തോടെ

തിരനോട്ടം 

എരിയുന്ന ദീപനാളത്തിൻെറ മുമ്പിൽ തിരശ്ശീല താഴ്ത്തി രംഗത്തേക്കു നോക്കുന്ന താണു തിരനോട്ടം. അഭിനയം തുടങ്ങുന്നതിനുമുൻപ് വേഷം രംഗത്തു പ്രദൎശിപ്പിക്കുകയെന്നുള്ളതത്രേ തിരനോട്ട ത്തിൻെറ ഉദ്ദേശ്യം. തിരനോട്ടം നടത്തുന്നത് അതാതു വേഷത്തിനു സ്ഥായിയായ രസത്തിൻെറ സ്ഫുരണത്തോടു കൂടിയാകുന്നു. കത്തിവേഷത്തിൻെറ തിരപ്പുറപ്പാടിനു ശംഖുവിളി, മേലാപ്പ്, ആലവട്ടം എന്നിവയുടെ അകമ്പടി യുണ്ടായിരിക്കും. തിരനോട്ടത്തിനു നവരസങ്ങൾ സ്ഫുരിപ്പി ക്കണമെന്നും മററും ചിലർ ധരിച്ചിരിക്കുന്നതു് അടിസ്ഥാന രഹിതമെന്നേ പറവാനുള്ളു. മിക്ക കത്തിവേഷങ്ങളും രംഗപ്രവേശത്തെ തുടൎന്നു ശൃംഗാരപ്പദം ആടുക പതി വാണ്. തിരനോട്ടം, തുടന്നുവരുന്ന കഥാസന്ദർഭവുമായി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/122&oldid=237651" എന്ന താളിൽനിന്ന് ശേഖരിച്ചത്