ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
105 ശാന്തരസം തികച്ചും അനുഭവവിധേയമല്ലെങ്കിലും സന്ദർഭാനുസാരേണ അഭിനയിക്കേണ്ടിവരുമ്പോൾ ദൃഷ്ടി വിന്യാസം ചെയ്യേണ്ടതെങ്ങനെയെന്നും മുകളിൽ പറഞ്ഞി രിക്കുന്നു. 1. ശൃംഗാരം കടാക്ഷമായി നോക്കുകയോ കൃഷ്ണമണികൾ കണ്ണിന്റെ മദ്ധ്യേ നിറുത്തി താഴത്തെ കൺപോള അല്പം ഉയർത്തുകയോ ചെയ്യണം: അധരങ്ങളിൽ മന്ദസ്മിതം തൂകുകയും പുരികങ്ങൾ ഇളക്കുകയും വേണം. 2. കരുണം കൃഷ്ണമണികളുടെയും കവിൾത്തടങ്ങളുടെയും ശക്തി കുറച്ചു കൃഷ്ണമണിക്കു മുകളിലുള്ള വെള്ള നിശ്ശേഷം മറയു ന്നവിധം കൺപോളകൾ അല്പം ചുരുക്കണം. നോട്ടം മന്ദഗതിയിലായിരിക്കണം. 3. വീരം പുരികങ്ങൾ മേല്പോട്ടു പിടിച്ചു കണ്ണുകൾ തുറന്നു കൃഷ്ണമണികൾ മുന്നോട്ടുതള്ളിക്കണം. ഭ്രമണം, ചലനം സമുദ്രത്തം മുതലായ ദൃഷ്ടി വിന്യാസങ്ങളും വീരത്തിൽ പ്രയോഗിക്കാം. കവിൾത്തടങ്ങൾ വീർത്തിരിക്കയും, കൃഷ്ണമണികൾ അല്പം താഴ്ത്തി അകലെ നോക്കുകയും ചെയ്യണം. LO