Jump to content

താൾ:Kathakali-1957.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

103 കൗതുകകരമായി തോന്നിയേക്കാമെന്നുള്ളതിനാൽ കൃഷ്ണ മണിയുടെ ഒൻപതു പ്രവർത്തനങ്ങളെ മാത്രം ഇതിനടിയിൽ പ്രസ്താവിക്കുന്നു. ഭ്രമണം വലനം പാത ശ്ചലനം സംപ്രവേശനം ദൃഷ്ടിവ്യാപാരം നിവർത്തനം സമുദ്രത്ത ണവും, നിഷ്കാമം പ്രാകൃതം തഥാ നോക്കു കൃഷ്ണമണിയെ വൃത്താകൃതിയിൽ ഇളക്കുന്നതു Co ഇരുവശത്തേക്കും പിന്നീടു മേല്പോട്ടും മുക്കോ ണായി നോക്കുന്നതു വലനവും, മുകളിൽ നിന്നും കൃഷ്ണമണി കളെ കീഴ്പോട്ടു പതിപ്പിക്കുന്നതു പതനവും. ഇരുവശ ത്തോട്ടും വേഗത്തിൽ നോക്കുന്നതു ചലനവും, കൺപോള കൾക്കുള്ളിലായി കൃഷ്ണമണികളെ പ്രവേശിപ്പിച്ചിട്ടു ന്നതു സംപ്രവേശനവും, കടാക്ഷിക്കുന്നതു നിവർത്തനവും, കൃഷ്ണമണി ഒരു ഭാഗത്തുനിന്നും മറുഭാഗത്തേക്കു വിലങ്ങനെ ഇളക്കുന്നതു സമുദ്രവും തുറിച്ചുനോക്കുന്നതു നിഷ്കാ മവും, സ്വാഭാവികമായുള്ള കൃഷ്ണമണിയുടെ സ്ഥിതി പ്രാകൃ തവും: ഇങ്ങനെയാകുന്നു ഒൻപതു വിധത്തിലുള്ള ദൃഷ്ടി വ്യാപാരങ്ങൾ. ഇതിൽ വീരരസത്തിനു ഭ്രമണം, ചലനം, സമുദ്രത്തം, നിഷ്കാമം എന്നിവയാണു പ്രവർത്തി ക്കേണ്ടത്. രൗദ്രത്തിനും ഇതുപോലെതന്നെ വേണം. നിഷ് കാമം, ചലനം എന്നിവ ഭയാനകത്തിലും, പ്രവേശനം ഹാസ്യത്തിലും ബീഭത്സത്തിലും, പതനം കരുണത്തിലും കത്തവ്യമാകുന്നു അത്ഭുതം ശൃംഗാരം എന്നിവയിൽ നിഷ്കാമം, നിവർത്തനം ഇവ യഥാക്രമം പ്രവർത്തി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/117&oldid=222659" എന്ന താളിൽനിന്ന് ശേഖരിച്ചത്