Jump to content

താൾ:Kathakali-1957.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഥ ക ളി ഒന്നാം അദ്ധ്യായം കല സ്വസന്താനങ്ങളായ സകല പ്രാണികൾക്കും ഉപ ജീവനത്തിനുതകുന്ന സാധനങ്ങളെ അപ്രമേയപ്രഭാവയായ പ്രകൃതിദേവി പ്രദാനം ചെയ്തിട്ടുണ്ടു്. പ്രകൃതിദത്തമായ ജീവിതമാഗ്ഗ഻ത്തന്നെ അവലംബിച്ചു കാലം കാലം നയിക്കുവാൻ മാത്രം കെല്പുള്ള പക്ഷിമൃഗാദി ഉൽപത്തി തിയ്യ഻ക് ജന്തുക്കൾ ജീവിതചയ്യ഻യിൽ യാതൊരു കലയുടെ മാററവും ഇല്ലാതെ നിരന്തരം ഒരേ രീതിയിൽ കഴിഞ്ഞുകൂടുന്നു. തങ്ങളുടെ ദിനചയ്യ഻യിൽ ഒരു പരിഷ്കാരം വരുത്താൻ ബുദ്ധികൊണ്ടോ കായം കൊണ്ടോ ഈ തിയ്യ഻ ക്കുകൾ ശക്തങ്ങളാകുന്നില്ല. അതുകൊണ്ടു പ്രകൃതി ജനനി കനിഞ്ഞു ദാനം ചെയ്ത സുഖസൗകയ്യ഻ാദികളിൽ കവിഞ്ഞു യാതൊന്നും തന്നെ പ്രസ്തുത ജന്തുക്കൾ ആശിക്കയോ അപേക്ഷിക്കയോ ചെയ്യുന്നില്ല. അമ്മകൊടുത്തതുകൊണ്ടു ' മാത്രം അവ സംതൃപ്തിയോടെ ജീവിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/11&oldid=219545" എന്ന താളിൽനിന്ന് ശേഖരിച്ചത്