ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86

വേഷവിഭാഗത്തിലുൾപ്പെടുന്നു. കണ്ണുകൾക്കു താഴെയായി നാസികയോടുചേ‌‍ൎത്തും, പുരികങ്ങൾക്കു മുകളിലും ആയി കത്തിയുടെ ആകൃതിയിൽ അല്പം വളച്ചു ചുവപ്പു ചായം (ചായില്യം) തേച്ച് ചുട്ടിമാവുകൊണ്ട് അതിരുകൾ പിടിപ്പിക്കുന്നു. കിടേശുകൊണ്ടുള്ള ചുട്ടിപ്പൂവ് മൂക്കിലും നെറ്റിയിലും അരിമാവുകൊണ്ട് ഒട്ടിച്ചുപിടിപ്പിക്കേണ്ടതു കത്തിവേഷങ്ങൾക്കു ആവശ്യമാണ്. ചുട്ടിയും കടലാസും കത്തിവേഷത്തിനു വയ്ക്കുന്നതു പച്ചയുടേതിനെക്കാൾ കുറെക്കൂടെ വലിപ്പത്തിലായിരിക്കും. കണ്ണെഴുതുക, മഞ്ഞ പ്പൊടി ഒതുക്കുക, മനയോല തേക്കുക, ഇവയെല്ലാം യഥാക്രമം കത്തിവേഷത്തിനും വേണം. ചുവപ്പുചായ ത്തിനു കഥകളിക്കാർ ഉപയോഗിക്കുന്നതു ചായില്യമാണു്; കറുപ്പിനു കൺമഷിയും. കൺമഷി തന്നെ വെളിച്ചെണ്ണ യിലും, വെള്ളത്തിലും രണ്ടുപ്രകാരത്തിൽ ചാലിച്ചു ണ്ടാക്കുന്നു.

കത്തിവേഷത്തെ കുറുംകത്തിയെന്നും, നെടുംകുത്തി യെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. കൺതടങ്ങൾക്കു താഴെയായി വരയ്ക്കുന്ന കത്തിയുടെ അഗ്രഭാഗം വളച്ചു വയ്ക്കുന്നതു കുറുംകത്തിയും, അപ്രകാരം വളയ്ക്കാതെ ദീർഘിപ്പിച്ചു് കൺപോളകളുടെ അഗ്രങ്ങൾവരെ എത്തിച്ചു വരയ്ക്കുന്നതു നെടുംകത്തിയും ആകുന്നു. വേഷ സൗന്ദര്യം കൂടുതൽ കുറുംകത്തിക്കാണ്. പ്രായേണ ക്രൗൎയ്യശാലികളായവർക്കാണു നെടുംകത്തി. ശൃംഗാര രസം അഭിനയിക്കുന്നവർക്കു വേഷം കുറുംകത്തിതന്നെ ആയിരിക്കണമെന്നു നിർബ്ബന്ധമുണ്ട്. ദുശ്ശാസനൻ,

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/100&oldid=237638" എന്ന താളിൽനിന്ന് ശേഖരിച്ചത്