ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കുരുക്ഷേത്രം ൭൯
_________________________________________
മെന്നു തോന്നുന്നില്ല. ഏകാന്തപ്രിയന്മാരായ യോഗിക
ൾക്ക് രമ്യമായിത്തന്നെ ഇരിക്കുന്നതുമാകുന്നു . ഇവിടെ
സമന്തപഞ്ചകമെന്ന തീർത്ഥസരസ്സ് രണ്ടു മൂന്നു മൈത്സ്
വിസ്തീർണ്ണമായി പരന്നു കിടക്കുന്നതാണ്. താമരസ പു
ഷ്പങ്ങൾ വികസിച്ചു നില്ക്കുന്നതിനാൽ ഈ സരസ്സിന്നു
സൌന്ദര്യം കൂടുന്നു . ഇതിന്റെ തീരങ്ങൾ ഓരോരോ
ഘട്ടങ്ങളായി കരിങ്കല്ലുകൊണ്ട് കെട്ടപ്പെട്ടിരിക്കുന്നു. മ
ദ്ധ്യത്തിൽ ഒരു ക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രത്തിൽ ദർശന
ത്തിന്നായി പോകേണ്ടതിന്ന് കരിങ്കല്ലുകൊണ്ടു ചെറുമാ
തിരി ഒരു പാലവുമുണ്ട്. സൂര്യസോമഗ്രഹണസമയങ്ങ
ളിൽ ഈ തീർത്ഥസ്നാനത്തിനായി അനേകം സുകൃതിജന
ങ്ങൾ വന്നു ചേരുന്നതാണ്. ഈ സമന്തപഞ്ചകതീർത്ഥ
മാഹാത്മ്യം ഭാഗവതത്തിൽ വളരെ വിശേഷമായി വർണ്ണി
ക്കപ്പെട്ടിരിക്കുന്നു.സംഹിതതീർത്ഥമാകിൽ ഈ സമന്തപ
ഞ്ചകത്തിൽനിന്ന് സുമാറ് ഒരു മൈത്സ് ദൂരത്തിലാണ്
ഇരിക്കുന്നത്. അധികം ദീർഘവിസ്താരമുള്ളതുമാകുന്നു.പ
ണ്ട് ഭാരതയുദ്ധകാലത്തിൽ കരുപാണ്ഡവന്മാർക്ക് പ്രതിദി
നം സ്നാനാദികൾക്ക് ഉപയോഗപ്പെടുത്തിവന്നിരുന്നതാക
യാൽ സുകൃതിജനങ്ങൾ ഇന്നും പാവനതെചന ആദരിച്ചു
വരുന്ന ഈ സംഹിതസരസ്സിന്റെ തീരത്തിൽ ചില ചി
ല ശിലാമണ്ഡപങ്ങളും ആശ്രമങ്ങളും കാണാവുന്നതാ
ണ്. ഇവിടെവെച്ച് നൂറിലധികം വയസ്സു പ്രായംചെന്ന
തപസ്വിയായ ഒരു വൃദ്ധവൈരാഗിയെ കണ്ട് കുറേനേ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.