താൾ:Karthaveeryarjunavijayam.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ശങ്കരസേവയൊടിങ്ങിനി മേലില*-
ഹങ്കരിയാതെയിരിക്കിൽ കൊള്ളാം;"
എന്നു പറഞ്ഞു കൊടുത്തിതു പുഷ്പക
മെന്നുള്ളൊരു രമണീയവിമാനം;
ഉന്നതഗുണഗണമിയലിന വാളും
സന്നതനാം ദശകണ്ഠനു നല്കി;
കുണ്ഠിതമൊക്കെത്തീർന്നു നൃപണ ദശ-
കണ്ഠനെ വിരവിലയച്ചു വസിച്ചു;
കിങ്കരസംഘവുമവനൊടു സഹിതം
ലങ്കാനഗരേ ചെന്നു വസിച്ചു;
തുംഗസുഖേന പുലസ്ത്യമുനീന്ദ്രനു-
മങ്ങു ഗമിച്ചു സുഖിച്ചു വസിച്ചു:
കൃതവീര്യാത്മജനാകിയ നരപതി-
പുംഗവനും ബഹുമംഗലമതുലം.
കാർത്തവീര്യാർജുനവിജയം ഓട്ടൻതുള്ളൽ
സമാപ്തം
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/28&oldid=161948" എന്ന താളിൽനിന്ന് ശേഖരിച്ചത്