Jump to content

താൾ:Karnabhooshanam.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 തൊണ്ണൂറുമൊൻപതും സോദരർക്കോരോരോ
   മന്നിടം വേണമെന്നോർമ്മിച്ചീല;

 പിഞ്ഛികകൊണ്ടുള്ള ജാലം കണക്കു ഞാൻ
   കൺചിമ്മും മുന്നിലിക്കാര്യം തീർന്നു.

 ഊനമറ്റിത്തരമദ്ദിനമെന്നുടെ
   മാനത്തെ രക്ഷിച്ച മർത്ത്യസിംഹം-

 ദാനമാം നോയ്മ്പു ഞാൻ നോൽക്കുമാറെന്നെയി-
   സ്ഥാനത്തിലേറ്റിന രാജരാജൻ-

 ആ മഹാനേകനെൻ പ്രാണനിൽ പ്രാണൻ; ഞാ-
   നാമഹീഭർത്തൃപിണ്ഡോപജീവി        560

 ഈഗ്ഘട്ടമെൻ മനോഭിത്തിയിൽ നിന്നാരു
   മായ്ക്കിലും മായാത്ത ചിത്രം തന്നെ,

 ആഹാ ! ജയിപ്പൂ ! വിജയിപ്പൂ ഞങ്ങൾ തൻ
   സൗഹാർദ്ദം-സൗഭ്രാത്രം-സർവോൽകൃഷ്ടം

 എന്നോമൽതോഴരെയെന്നു ഞാൻ കാൺകിലും
   നന്ദിയാമീശന്നു നന്ദിയായി

 ലോകത്തെ മാത്രമല്ലെന്നെ മറപ്പൂ ഞാ-
   നാഹന്ത ! ദൈവത്തെ-സ്സർവത്തെയും !"

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/34&oldid=161856" എന്ന താളിൽനിന്ന് ശേഖരിച്ചത്