താൾ:Kannassa Ramayanam Balakandam.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ണശ്ശരാമായണം

എല്ലാ ജാതിയും ആത്മജരെക്കൊണ്ട് ഇനി വൈകാതെ വിവാഹം ചെയ്യി- ക്കെല്ലോ നാം ഇഹ വേണ്ടുവത്? ഒരുവഴി- യെന്ത് ഇതിന് എന്നത് അമാത്യരൊട് എല്ലാം, കല്യാണാത്മാവാകിയ ദശരഥർ കനിവൊടു കൂടെ നിരൂപിച്ചളവേ, ചൊല്ലേറിയ മുനി വിശ്വാമിത്രൻ ശോഭനമായവയോദ്ധ്യ പുകുന്താൻ 51

"താൻ ആദിയിൽ ഒരു ഭൂപതിയായേ തപസാ മുനിവരനായ മഹാത്മാവ്- ആനവൻ ഇവൻ" എന്നൊരു ബഹുമാനമൊട് അടിമലർ തൊഴുത് എതിരേറ്റ് അർച്ചിച്ചേ, മാനസം ഏറെ മകിഴ്ന്തുമഹീപതി മഹരിഷിവരനോട് അരുളിച്ചെയ്താൻ: "കാനനമതിൽ നിന്ന് ഇഹ നിന്തിരുവടി കനിവൊടു വന്നതു നമ്മുടെ ഭാഗ്യം! 52

ഭാഗ്യവതാം ഒഴിയെക്കാണാമോ? ഭവതാം പരം ഒരു സുഖമോയല്ലീ? ആഗ്രഹമായത് അനുഗ്രഹമോ? പുനര് എന്നിയൊര് അഭിമതലേശവും ഉണ്ടോ? നീക്കംവാരാതേ തരുവെൻ ഞാൻ നിന്തിരുവടിയരുൾചെയ് വവയെല്ലാം; ഓർക്കിൽ നമുക്കു കുലോചിത ധർമ്മം ഇത് ഉത്തമരക്ഷണം" എന്നാൻ അരചൻ. 53

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/19&oldid=152913" എന്ന താളിൽനിന്ന് ശേഖരിച്ചത്