താൾ:Kandhavritham 1911.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--3--


‌യിൽ "ശ്രുതബോധം" എന്ന വൃത്തഗ്രന്ഥം പരോപകാരാൎത്ഥം നിർമ്മിച്ചു.

ആ രീതിയെ അനുസരിച്ചും സംസ്കൃതപരിപൂൎത്തി ഇല്ലാത്തവരുടെയും പ്രത്യേകിച്ചു "സർവ്വകലാശാലാ" പരീക്ഷകൾക്കു മലയാളഭാഷയിൽ പഠിയ്ക്കുന്ന വിദ്യാർത്ഥികളുടെയും ആവശ്യത്തിന്നു വേണ്ടിയും, സൎവ്വഥാ രാജത്വം ലഭിച്ച കവി ആയ കൊടുങ്ങല്ലൂർ കൊച്ചുണ്ണിതമ്പുരാൻ ഇപ്പോൾ കേരളഭാഷയിൽ "കാന്തവൃത്തം" എന്നു പേരായ ഈ വൃത്തപുസ്തകം രചിതമാക്കിയിരിക്കുന്നു.

ഇതിൽ ഇദ്ദേഹം രസികനായ സ്വീയമനോധൎമ്മങ്ങളെ ആഹ്ലാദകരമാകും വിധത്തിൽ പ്രയോഗിച്ചിട്ടുണ്ട്, ശ്രുതബോധത്തിലും സൗലഭ്യത്തിന്നായിട്ടു ഭൂതസംഖ്യാ അവലംബിച്ചാകുന്നു യതി പറഞ്ഞിരിക്കുന്നത്, കാന്തവൃത്തത്തിൽ ആ കഷ്ടവും കൂടി ഇല്ലാ. ശ്രുതബോധത്തിൽ ഇല്ലാത്തതും ബഹുനടപ്പും ആവശ്യവും ഉള്ളതും ആയ പ്രായേണ സകല വൃത്തങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. പ്രസ്താരം അധികപ്രയോജനം ഇല്ലാത്തതാകയാൽ കാളിദാസർ ത്യജിച്ചതിനെ കൊടുങ്ങല്ലൂർ തമ്പുരാനും അനുസരിച്ചു. രണ്ടിലും ജീവനായികയെ ഉപദേശിക്കുന്നതായിട്ടാണു്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kandhavritham_1911.pdf/5&oldid=161824" എന്ന താളിൽനിന്ന് ശേഖരിച്ചത്