താൾ:Kambarude Ramayana kadha gadyam 1922.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമയണകഥ ൨൮ മുറിച്ചു പർണ്ണശാലയുടെ പ്രവൃത്തിയും മഴുമിച്ചു.ശുഭ മുഹുർത്തത്തിൽ ജാവകിദേവിയൊപ്പം ശ്രീരാമൻ പർണ്ണശാലയിൽ താമസവുമാക്കി.ലക്ഷമണൻ ആയുധപാണിയായി പർണ്ണശാലാരക്ഷകനായി താമസിച്ച.ഗോദാവരിതീരത്തുള്ള ബ്രാഹ്മണരും മറ്റുള്ളമരും ഭഗവാൻ വന്നു താമസിക്കുന്നതറിഞ്ഞ് ശ്രീരാമനെക്കണ്ട് ആശീർവ്വാദങ്ങൾചെയ്ത് രാവണൻ തുടങ്ങിയ രാക്ഷസന്മാരെക്കൊണ്ടുള്ള ഉപദ്രവങ്ങൾ അറിയിച്ചുതുടങ്ങി. അതിന്നൊക്കെ ശരിയായ പരിഹാരം ഉടനെ ഉണ്ടാക്കിത്തന്നുകൊള്ളാമെന്നു പറഞ്ഞു ശ്രീരാമൻ അവരെ ആശ്വസിപ്പിച്ചു മടക്കി അയച്ചും വന്നു. ശൂർപ്പണഖാഗമനം

              ഇങ്ങനെയിരിക്കുന്ന കാലം ഒരു ദിവസം രാവണസോദരിയായശൂർപ്പണഖ തപസ്വിയായ തന്റെ മകൻ ശംഭുകുമാരനെ കാണ്മാൻ പഞ്ചവടിയിൽ വന്നു.അന്നു ശംഭുകുമാരന്റെ തപസ്സു അവസാനിപ്പിക്കേണ്ട ദിവസമായിരുന്നു.മകൻ എന്തൊക്കെ വരങ്ങളാണു ശിവനോടു വാങ്ങുവാൻ പോകുന്നതെന്നു അറിവാനും മോഹിച്ചിരുന്ന ശുർപ്പണഖ ശംഭുകുമാരൻ തപസ്സു ചെയ്ത സ്ഥലത്തു വന്നു നോക്കിയപ്പോൾ, മകന്റെ ദേഹം വൃക്ഷത്തോടുകൂട്ടി രണ്ടാക്കി ഖണ്ഡിച്ചിടുള്ളതായി കണ്ടു വളരെ വ്യസനിച്ചു. മകന്റെ ഘാതകനായ ശത്രവെക്കണ്ട്? പ്രതിക്രിയ സചെയ്യണമെന്നു വിചാരത്തോടെ ശൂർപ്പണഖ ചുററിയലഞ്ഞുനടക്കുമ്പോൾ ശ്രീരാമന്റെ വസതിയായ പർണ്ണശാലക്കരികെ വന്നുചേർന്നു. മഹാലക്ഷ്മിയുടെ പ്രസാദത്താൽ സിദ്ധിച്ച വിശ്വമന്ത്രദ്ധ്യാനം കൊണ്ടു കാമിക്കും പോലെയുള്ള രൂപങ്ങളെ ധരിക്കുവാൻ കഴിവുണ്ടായിരുന്നതുകൊണ്ടു. ഏററവും 

സൌങർയ്യവതിയായ ഒരു മനുഷ്യസ്തീയുടെ വേഷമെടുത്താണ് പർണ്ണശാലയിലേക്കു ശൂർപ്പണഖ പോയത്. അവിടെ കാമസദൃശനായ ശ്രീരാമനെ കണ്ട് കാമപീഡിതയായ അവൾ, ഭഗവാനെ ഭർത്താവായി കിട്ടേണമെന്ന മോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/42&oldid=161691" എന്ന താളിൽനിന്ന് ശേഖരിച്ചത്