താൾ:Kambarude Ramayana kadha gadyam 1922.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭ഠ കമ്പരുടെ രാമായാണകഥ

ശ്രീരാമൻ-സഖെ! ലങ്കേശ്വര! നിന്റെ സഹായമുണ്ടായി രുന്നല്ലെങ്കിൽ എന്റെ കായ്യങ്ങൾ നിവ്വിഘമായി സാ ധിക്കുന്നതല്ലായിരുന്നു. ഞാൻ തരുന്ന ഈ ലങ്കാനാഥ പ്രതിഷ്ഠയെ നീ ലങ്കയിൽ കൊണ്ടുപോയി പ്രതിഷ്ഠച്ചു നിത്യം പുജിക്കണം. എന്നെ മറക്കരുത്. കൂടക്കൂടെ അ യോദ്ധ്യക്കു വരണം.

 എന്നു പറഞ്ഞനുഗ്രഹിച്ചു വിഭീഷണനെ ലങ്കക്കു മടക്കി

അയച്ചു. ഇതു പ്രകാരം രന്നെ സുഗ്രീവനെ വിളിച്ചു "സഖേ! സുഗ്രീവ!എന്റെ പ്രാണനോടു എനിക്കു എത്ര വാത്സല്യമു ണ്ടോ അത്ര വാത്സല്യം നിന്നോടുമുണ്ട്. നിന്റെ സഹായം ഒന്നു കൊണ്ടു മാത്രമാണ് എനിക്കു എന്റെ പത്നിയെ വീ ണ്ടുകിട്ടിയത്. അഗ്നിസാക്ഷിയായി ചെയ്ത സത്യത്തെ വേണ്ടുംവിധം നിറവേററിയിക്കുന്നു. ഇനി അംഗദനെ യു വരാജാവിന്റെ നിലയിൽ നിന്റെ മകനെപ്പോലെ വിചാ രിച്ചു വരണം - കൂടാതെ നീയു അംഗദനും ഇടക്കിടെ അ യോദ്ധൃയിൽ വന്നു എന്നെ കാണുകയും വേണം. നിണക്കു സവ്വമംഗളവും ഭവിക്കട്ടെ !"എന്നിങ്ങനെ പറഞ്ഞു സുഗ്രീവ നെയും പഞ്ഞയച്ചതിനന്നു ശേഹം ഹനുമാനെ സ്വകായ്യമായി വിളിച്ചു ഇങ്ങിനെ പറഞ്ഞു. ശ്രീരാമൻ- മാരുതെ! നീ കൂട്ടത്തിൽനിന്നു പിരിഞ്ഞിരിക്കുന്ന കാർയ്യം എനിക്കു മനസ്സിലായി, എന്നെ വിട്ടുപോവാൻ നിണക്കു വളരെ മടിയുളളതുപോലെ തോന്നുന്നു. രാമായ ണം കഥയിൽ നിണക്കുളള സ്ഥാനം അദ്വിതീയമാണ്. ഞാൻ എന്നും നിന്റെ ഹൃദയകമലത്തിൽ കുടിയിരിക്കുന്നു ണ്ട്. നിണക്കു എന്നു എന്നെ കാണേണമെന്നു തോന്നു ന്നുവോ അന്നു പത്നീസമേതനായി ഞാൻ നിന്റെ അടു

ക്കൽ പ്രത്യക്ഷമാവാം. എന്നുതന്നെയല്ല ഈ ലോകത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/284&oldid=161661" എന്ന താളിൽനിന്ന് ശേഖരിച്ചത്