താൾ:Kambarude Ramayana kadha gadyam 1922.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം ൨൬൭

ശേഷം വൈകുണ്ഠത്തിൽ പോയി നിത്യസുഖികളായിരി പ്പാൻ സംഗതി വരും.

  ഇപ്രകാരം സേതുമാഹാന്മ്യം പറഞ്ഞു മനസ്സിലാക്കി 

എല്ലാവരും വിമാനത്തിൽ കയറി വീണ്ടും യാത്രയായി. ഹ നുമാൻ സമുദ്രതരണം ചെയ്യാൻ നിന്ന് മഹേന്ദ്രപർവ്വതം, വ രുണൻ വന്നു ഭഗവാനെ ശരണം പ്രാപിച്ച സ്ഥലം,അഗ സ്താശ്രമം, സുഗ്രീവന്റെ സ്ഥാനമായ കിഷ്കന്ധ,സപ്തസാ ലങ്ങൾ,ചാതുർമ്മാസ്യം കഴിച്ച മാല്യവാൻ പർവ്വതം, സീതയു ടെ ആഭരണങ്ങൾ സുഗ്രീവൻ സൂക്ഷിച്ച മതംഗാശ്രമം,ഹനു മാനുമായി സമ്പർക്കമുണ്ടായ പമ്പസരസ്സ്, ശബർയ്യാശ്രമം, കുബന്ധഗതി നടന്ന സ്ഥലം,ജടായുവെ സംസ്കരിച്ച സ്ഥ ലം, ജടായുവനം,മാരീചൻ മരിച്ച സ്ഥലം,എന്നു തുട ങ്ങി സീതാദേവിയുമായി വേർവ്വാടു വന്നതിനു ശേഷം കണ്ട സ്ഥലങ്ങളും ചരിത്രങ്ങളുമൊക്കെ ഭഗവാൻ വിമാനത്തിൻനി ന്നു ദേവിയെ മനസ്സിലാക്കി കൊടുത്തു. ഇങ്ങനെ യാത്ര ക്കാർ അയോദ്ധ്യയിലെത്തി, നഗരത്തിൽ പോകുന്നതിനു മു മ്പായി ഭരദ്വാജാശ്രമത്തിൽ ഇറങ്ങി, ഭരദ്വാജമഹർഷിയുടെ ആതിത്ഥ്യം സ്വീകരിച്ചു.. ഭരദ്വാജമഹർയുടെ പ്രശ്നത്തിന്നു മറുപടിയായി കഴിഞ്ഞ പതിനാലു സംവത്സരത്തിന്നിള്ളിൽ നടന്ന കഥകൾ മുഴുവനും വിസ്തരിച്ച മഹർഷിയെ പറഞ്ഞു കേൾപ്പിച്ചു. എഴുപത് വെള്ളം എന്നു പറഞ്ഞാൽ എത്ര യാണെന്നുള്ള സംശയം തീർപ്പാൻ താഴെ ചേർക്കുന്ന കണക്കു ഭഗവാൻ മഹർഷിയെ പറഞ്ഞു മനസ്സിലാക്കി. 45 അതിസാരം = 1 സാരം 45 സാരം = 1 അത്യല്പം 35 അത്യല്പം = 1 അല്പം 25 അല്പം = 1 അതിതല്പര

30 അതിതല്പര = 1 തല്പര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/281&oldid=161658" എന്ന താളിൽനിന്ന് ശേഖരിച്ചത്