താൾ:Kambarude Ramayana kadha gadyam 1922.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

സ്സിലാക്കി. നീ ചെയ്തതായ ഈ ഉപകാരത്തിന്നു പ്രത്യു പകാരമായി ചെയ്യാൻ യാതൊന്നും ഈ ലോകത്തിലില്ല. അതുകൊണ്ട് ജനനമരണസംസാരാദികളായ യാതൊരു ദുഃഖവും ബാധിയാതെ എന്നെന്നേക്കും നീ സുഖരൂപിയാ യി ലോകമുള്ളവരെക്കും ആയുർബ്ബലത്തോടുകൂടി ഇരിപ്പാ നായി ഞാൻ ആഗ്രഹിച്ചിരിക്കുന്നു. മാരുതേ! പശ്ചിമ ഗോപുരദ്വാരത്തിൽ യുദ്ധത്തിനു പോകുക. എന്നു പറഞ്ഞ് ഭഗവാൻ മേൽ നടവടികൾ ആലോ ചിച്ചു തുടങ്ങി. ലക്ഷ്മണസുഗ്രീവാദികൾ ബ്രഹ്മാസ്ത്രത്തിൽ നിന്നു രക്ഷപ്പെട്ട വിവരമറിഞ്ഞു രാവണാദികൾക്കു സമാധാ നമില്ലാതായി. ഇന്ദ്രജിത്ത് ഒരു മായാസീതയെ സൃഷ്ടിച്ച് പശ്ചിമഗോപുരദ്വാരത്തിൽ കൊണ്ടുവന്നു ഹനുമാൻ കാൺകെ വെട്ടിക്കൊല്ലുകയും, താൻ അയോദ്ധ്യാനഗരം നശിപ്പിക്കു വാൻ പോകുകയാണെന്നു ഹനുമാൻ കേൾക്കെ പറയുകയും ചെയ്തു മറയുകയും ചെയ്തു. ഈ വിവരം ഭഗവാൻ കേട്ട് മോ ഹാലസ്യപ്പെട്ടുവെങ്കിലും, മായാസീതയെയാണു രാവണി വെട്ടിക്കൊന്നതെന്നു വിഭീഷണൻ സൂക്ഷ്മമറിഞ്ഞു വന്ന പ്പോൾ സമാധാനപ്പെടുകയും ചെയ്തു. പിന്നെ രാവണി ശ ത്രുസംഹാരത്തിന്നായി നികുംഭില എന്ന ദിക്കിൽ വെച്ചു ഒരു ആഭിചാരം ചെയ്യുന്നതു അവസാനിപ്പാൻ അവസരം കൊടു ക്കാതെ മുടക്കേണമെന്നു വെച്ച് രാവണിയെ പടനിലത്തിലേ ക്കു പിടിച്ചുകൊണ്ട് വരുവാൻ ഹനുമാനെ പറഞ്ഞയച്ചശേഷം അഗസ്ത്വദത്തമായ വില്ല് ലക്ഷ്മണൻ വശം കൊടുത്ത് ഇന്ദ്ര ജിത്തിനെ കൊന്നു വരുവാനായി ലക്ഷ്മണനേയും ആശീർവ്വ ദിച്ചയച്ചു. ഹനുമാൻ പറഞ്ഞ പ്രകാരം രാവണിയുടെ യാ ഗം മുടക്കി അവനെ പോർക്കളത്തിലേക്കു കൊണ്ടു വരികയും രാവണിയും ലക്ഷ്മണനും തമ്മിൽ യുദ്ധം വീണ്ടും ആരംഭിക്കു കയും ചെയ്തു. ഒടുവിൽ നാരായണാസ്ത്രം തൊടുക്കുമെന്നു രാ

വണി പറഞ്ഞുവെങ്കിലും പ്രത്യസ്ത്രം അയക്കാതെ രാമദ്ധ്യാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/254&oldid=161630" എന്ന താളിൽനിന്ന് ശേഖരിച്ചത്