താൾ:Kambarude Ramayana kadha gadyam 1922.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം

പോരെന്നു കണ്ട് "നിന്റെ ചരിത്രം എന്നൊ അന്യനൊരു വൻ നിന്നെപ്പറഞ്ഞു ധരിപ്പിക്കുന്നത് അന്നു മുതൽ നിന്റെ പൂർവ്വസ്മരണ നിണക്കുണ്ടാവട്ടെ" എന്നുശാപമോക്ഷം തരിക യും ചെയ്തു. അതു കാരണമായിട്ടാണ് സാഗരതീരത്തിൽ വെച്ചു സമുദ്രലംഘനം ചെയ്‌വാൻ ആളില്ലാതെ വന്നപ്പോൾ നിന്റെ പൂർവ്വചരിത്രം പറഞ്ഞു നിന്നെ ഞാൻ ധൈര്യപ്പെ ടുത്തിയത്. ഹേ! മരുൽസൂനൊ! വായുവേഗത്തോടെ ഉ ത്തരദിക്കിൽ പോയി ഔഷധംകൊണ്ടു വന്നു ബ്രഹ്മാസ്രൂപീ ഡിതന്മാരായവരെ ജീവിപ്പിച്ച് രാമകാര്യം നിർവഹിക്കുക. ഹനുമാൻ- ഗുരോ! നിന്തിരുവടിയുടെ വാക്കുകൾ എന്നെ കാര്യനിർവഹണത്തിന്നായി വല്ലാതെ പ്രോത്സാഹിപ്പിക്കു ന്നുണ്ട്.​ എന്നാൽ എനിക്കു മൂന്നു പിതാവും, മൂന്നു മാതാ വൂം ഉണ്ടെന്ന സംഗതി ഒന്നു കൂടി വ്യക്തമാക്കി പറ ഞ്ഞാൽ കൊള്ളാം. ജാംബാവാ- ചരിത്രവിസ്താരത്തിൽ ഈ സംഗതികളെപ്പ റ്റി നീ അത്ര മനസ്സു വെച്ചില്ലെന്നു തോന്നുന്നു. കാര്യമാ യും കാരണമായും രണ്ടു തരത്തിലാണല്ലൊ മാതാപിതാ ക്കന്മാരുള്ളത്. അതിൽ ബീജകർത്താവായ പരമശിവൻ നിന്റെ കാര്യപിതാവാണ്. വായുഭഗവാൻ കാരണപി താവുമാണ്. അഞ്ജനയുടെ ഭർത്താവായ കേസരിയും നി ന്റെ പിതാവിന്റെ സ്ഥാനത്തെ അർഹിക്കുന്നുണ്ട്. നി ന്നെ പ്രസവിച്ചത് അഞ്ജനയാകയാൽ അവൾ കാര്യമാ താവാണ്. പരമശിവപത്നിയായ പാർവ്വതിയും, വായു ഭഗവാന്റെ പത്നിയായ സദാഗതിയും നിന്റെ കാരണ മാതാക്കന്മാരുമാണ്. ഇപ്പോൾ സംശയം തീർന്നില്ലെ? ഹനുമാൻ- ഗുരോ! വളരെ കാലപ്പഴക്കം ചെന്ന ചരിത്ര ങ്ങൾ പറയുന്ന അങ്ങുന്ന് വൃദ്ധന്മാരിൽവെച്ചു വൃദ്ധനണ്. അങ്ങിനെയുള്ള നിന്തിരുവടിയുടെ ജനനം, പ്രായം, കണ്ട

റിവുകൾ ഇതൊക്കെ പറഞ്ഞു കേൾപ്പാൻ ആഗ്രഹിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/239&oldid=161615" എന്ന താളിൽനിന്ന് ശേഖരിച്ചത്