താൾ:Kambarude Ramayana kadha gadyam 1922.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം

കണ്ട് മാരതാപം സഹിക്കാതെ ആശ്രമത്തിൽ വന്നു മഹ ൪ഷിയുടെ കരം കടന്നു പിടിച്ചു താപശാന്തി ചെയ്തു തരേണ മെന്നിരന്നു.ബൃഹസ്പതിക്ക് കാരണമൊക്കെ മനസ്സിലായി. വാനരസ്വഭാവം കാണിച്ച ഇവൾ ദാസിയാവാ൯ പാടില്ലെ ന്നു പറഞ്ഞ് അവളെ വാനസ്ത്രീയായിപ്പോകെന്നു ശപിക്കു കയുംചെയ്തു ഒടുവിൽ ശാപമോക്ഷമായി,പരമേശ്വരബീ ജസന്തതിയായി ഉളവാകുന്നഅ൪ഭക൯ നിനക്കു ജനിച്ച് ഭൂ മിസ്പ൪ശനം ചെയ്യുന്ന ദിവസം നിന്റെ ശാപമോചനം വരു മെന്നു മഹ൪ഷി അരുളിചെയ്യുകയും ചെയ്തു.ശാപത്താൽ വാ നരസ്ത്രീയായ വിദ്യാധരിവനത്തിൽ കടന്നു സഞ്ചരിക്കു മ്പോൾ,കേസരി​​ എന്ന ഒരു വാനര൯ ഭാര്യയായി സ്വീകരി ക്കുകയും അഞ്ജനാദ്രിയുടെ ദക്ഷിണതാഴ് വരയിൽ ഈ ദമ്പതി മാ൪അനേകകാലം ക്രീഡാദിസുഖം അനുഭവിച്ചു രമിക്കുക യും ചെയ്തു.ഒടുവിൽ അവൾ, കേസരിയെ പരഞ്ഞു സമാ ധാനിപ്പിച്ച് , പരമേശ്വരസ്വാമിയാൽ തനിക്ക് ഒരു സന്ത തി ലഭിക്കേണമെന്ന പ്രാ൪ത്ഥനയോടെ ശിവനെ കുറിച്ച് ഏ കാഗ്രമാനസയായി ധ്യാനം ചെയവാ൯ തുടങ്ങുകയും ചെയ്തു. അക്കാലത്ത് ഒരുദിവസം കൈലാസത്തിന്റെ ഉത്തരപ്രദേ ശത്തുള്ള സുകുമാരവനത്തിൽ ക്രീഡക്കു പോയ പാർവ്വതീപര മേശ്വരന്മാ൪, ആ വനത്തിലുള്ള വാനരന്മാരുടെ ക്രീഡ ക ണ്ട് തങ്ങളും വാനരവേഷമെടുത്ത് രമിക്കുകയും ഒടുവിൽ വാന രക്രീഡയിൽ വിരക്തി വന്നതിന്നു ശേഷം, വാനരനായ ഒരു സന്താനം ഉണ്ടാകുന്നതിൽ പാ൪വ്വതി അതൃപ്തി പറകയാൽ, തന്റെ ബീജത്തെ നിക്ഷേപിക്കുവാൻ പറകയുംചെയ്തു.വായു ഭഗ വാൻ ഈ പരമേശ്വരബീജത്തെ വാങ്ങി ധ്യാനാരുഢയായി രിക്കുന്ന വാനരസ്ത്രീയായ അഞ്ജനയുടെ വദനത്തിൽ കൂടിഗ൪ഭ

പാത്രത്തിൽ നിക്ഷേപിച്ച് മടങ്ങുകയും ചെയ്തു. പരമേശ്വരബീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/235&oldid=161611" എന്ന താളിൽനിന്ന് ശേഖരിച്ചത്