താൾ:Kambarude Ramayana kadha gadyam 1922.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ


ഥൻ പറഞ്ഞു നോക്കിയെങ്കിലും,ക്രോധത്തിൽ രുദ്രനും കൂടി തനിക്കു ശരിയല്ലെന്നു വിശ്വാമിത്രൻ പറഞ്ഞു ഭീഷണിപ്പെടുത്തുകയാലും രാമ-ലക്ഷ്മണന്മാർ വിശ്വാമിത്രനോടോപ്പം പോകുന്നതുകൊണ്ടു പല ഗുണങ്ങളും സിദ്ധിപ്പാനുണ്ടെന്നു ഗുരുവായ വസിഷ്ഠമഹഷി ഉപദേശിക്കയാ-ലു,ദശരഥൻ രാമലക്ഷണൻമാരെ വിശ്വാമിത്രനെ ഏല്പിച്ചു കൊടുത്തു. സിദ്ധാശ്രമത്തിലേക്ക് പോകുംവഴിക്ക് രാമലക്ഷ്മണൻമാർക്ക് ദാഹമോഹാദികളും ബാധിക്കാതിരിക്കാൻ ബലയെന്നും അതിബലയെന്നും രണ്ടു മന്ത്രങ്ങളെ അവർക്കു വിശ്വാമിത്രമഹർഷി ഉപദേശിച്ചു കൊടുത്തു.

താടകാവധം

രാമലക്ഷ്മണന്മാരും വിശ്വാമിത്രനും പാലവനത്തിൽ എത്തിയപ്പോൾ വിശ്വാമിത്രൻ ഇങ്ങനെ പറഞ്ഞു:- ഹേ!രാഘവ ഈ വനത്തിന്റെ പേർ പാലവനം എന്നാണ്. ഉഷ്ണാധികത്താൽ ഭൂമി ദേവി കൂടി ഈ പ്രദേശത്തിൽ കൂടി സഞ്ചരിക്കാറില്ല. ഈ വനത്തിലെ ദേവതയായ ദുർഗ്ഗ,വനത്തിൽ സ്ഥിതി ചെയ്യാൻ പാടില്ലാതെയും,വിട്ടുപോവാൻ തരമില്ലാതേയും വനത്തിനു ചുററും സഞ്ചരിച്ചുകൊണ്ടിരിക്കയാണ് .ദഹിച്ചു പോകൂമേന്ന ഭയത്താൽ സൂർയ്യന്റെ രഥംകൂടി ഈ വനത്തിന്റെ ഉപരിമാർഗ്ഗത്തിൽ കൂടി സഞ്ചരിക്കാറില്ല. ഇത്ര ദുസ്സഹമായ ഉഷ്ണാധിക്യമുള്ള ഈ വനത്തിൽ, പതിനായിരം മദിച്ച ആനകളുടെ ശക്തിയോടുകൂടി താടക എന്നു പേരായി ഒരു രാക്ഷസി പാർക്കുന്നുണ്ട് ഇവൾ പിടിച്ചു ഭക്ഷിച്ച മഹർഷിമാടേയും മറ്റും അവശിഷ്ടമായ അസ്ഥികളാണു പർവ്വതാകാരമായി നാം കാണുന്നത്. ഇവൾകാരണം യാതൊരു യാഗാദിഹോമങ്ങളും ചെയ്യാൻ നിവ്രത്തിയില്ലാതെ വന്നിട്ടുണ്ട്. മഹാപാതകിയായ ഇവളെ നീ വധിക്കണം.ഇവളെ സംബന്ധിച്ചടത്തോളം സ്ത്രീഹത്തിയെപ്പറ്റി ആലോചിപ്പാനേയില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/22&oldid=161595" എന്ന താളിൽനിന്ന് ശേഖരിച്ചത്