താൾ:Kambarude Ramayana kadha gadyam 1922.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ ൪

പോകരുത്. ലങ്കാരാജ്യം വേഗം അവന്നു കൊടുത്തേക്കൂ. നീ വേറെ ഒരു രാജധാനി നിർമ്മിച്ച് അതിൽ പാർപ്പാക്കുകയാണു നല്ലത്."എന്നുള്ള അച്ഛൻ വിശ്രവസ്സിന്റെ ഉപദേശം അനുരിച്ച് വൈശ്രവണൻ അളകാപുരിയിൽ ഒരു രാജധാനിയുണ്ടാക്കി അവിടെ താമസിക്കുകയും, ലങ്ക രാവണന്നു വിട്ടു കൊടുക്കുകയും ചെയ്തു. രാവണൻ ലങ്കയിൽ പോയി രാക്ഷസരാജാവായി. സഹോദരന്മാരും മററു കുടുംബങ്ങളും ബന്ധുമിത്രാദികളും രാവണന്റെ കൂടെ പാർപ്പുമാക്കി. ഇതിന്നു ശേഷം ദിഗ്ജയം ആരംഭിച്ചു. ത്രിലോകപുരന്ദര, ഋശമകുടസിംഹാസനൻ, ബ്രഫ്മടത്തവരബലസഹിതപ്രതാപൻ, സർവ്വജ്ഞലങ്കേശ്വരൻ, എന്നും മററുമുള്ള പ്രസിദ്ധി നേടി, മാതൃഹത്തി, പിതൃഹത്തി, ബ്രഫ്മഹത്തി, ഗോഹത്തി, ശിശൂഹത്തി, സാധുനിന്ദ, സജ്ജനട്വേഷം, സ്വാമിദ്രോഹം, വിശ്വാസവഞ്ചന,പരദാരാപഹരണം മുതലായ മഹാപാതകങ്ങൾ ചെയ്തു തുടങ്ങി. ഋഷീശ്വരന്മാരുടെ സാന്നിദ്ധ്യത്തോടുകൂടി ചെയ്യപ്പെടുന്ന യാഗാദി ഹോമകർമ്മങ്ങളെല്ലാം മുടക്കുക കാരണം ഇന്ദ്രാദി ദേവകൾക്കു യാഗോച്ഛിഷ്ടങ്ങളായ ഹവിസ്സുകൾ ഭക്ഷിപ്പാൻ അവസരം കിട്ടിയില്ല. തന്നിമിത്തം വർഷം ഇല്ലാതാവുകയും, വിളവുകൾ നശിച്ച് ജനങ്ങൾക്ക് അന്നപാനാടികൾക്കു വഴിയില്ലാതെ ക്ഷാമം വർദ്ധിച്ചു ധർമ്മം നശിച്ച്, അധർമ്മം ലോകത്തിൽ പരക്കുകയും ചെയ്തു. ‌ ഭൂദുഃഖനിവേദനം.

അധാർമ്മികന്മാരായ രാവണാദി രാക്ഷസന്മാരുടെ ഇത്തരമുള്ള ഉപദ്രവം നിമിത്തം ഭമിദേവി ഗോരൂപമെടുത്ത് ദേവേന്ദ്രന്റെ അടുക്കൽ പോയി "ലോകത്തിൽ ദുഷ്ടന്മാർ വർദ്ധിച്ച് അധർമ്മം പരത്തുകയാൽ ഭൂഭാരം സഹിക്ക വയ്യാതായിരിക്കുന്നു. അതുകൊണ്ടു ദുഷ്ടന്മാരെ നിഗ്രഹിച്ചു ശിഷ്ട പരിപാലനം ചെയ്തു ധർമ്മത്തെ നിലനിർത്തി ഭൂഭാരം തീർത്തു തരേണമെ" എന്നപേക്ഷിച്ചു. ഈ സങ്കടനിവൃത്തി വരുത്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/18&oldid=161592" എന്ന താളിൽനിന്ന് ശേഖരിച്ചത്