താൾ:Kambarude Ramayana kadha gadyam 1922.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧0൩ യുദ്ധകാണ്ഡം വസം നർമ്മദാനദീതീരത്തിൽഅങ്ങുന്നു കണ്ടെത്തുകയും,പ്ര ണവത്തിന്റെ അർത്ഥമെന്താണെന്നുള്ള ചോദ്യത്തിന്നു നാര ദൻ തൃപ്തികരമായ അർത്ഥം പറഞ്ഞില്ലെന്ന കാരണത്താൽ ആ ഋഷീശ്വരനെ അപഹസിക്കുകയും,"മേലിൽവല്ല സദ സ്സിലും പോയി സംഭാഷണം ചെയ്തതായി കേട്ടാൽനാരദ ന്റെ നാവു മുറിച്ചുകളയു"മെന്നു അദ്ദേഹത്തെ ഭീഷണിപ്പെ ടുത്തുകയും ചെയ്തിട്ടുണ്ട്. ഇതു കാരണം നാരദൻ "ഹേ! രാവണ!നിന്റെ കാലബലം എന്നേ പറവാൻ കാണുന്നു ള്ളൂ.ഒരു കാലത്ത് ഒരു മനുഷ്യന്റെ ചോദ്യത്തിന്നു ഉത്തരം പറവാൻ നിന്റെ ജിഹ്വക്കു സാധകമില്ലാതെ വരും "എ ന്നു ശപിച്ചിട്ടുണ്ട്. മൌൽ ഗല്യശാപം. പുഷ്കരദ്വീപിലുള്ള കദംബവനത്തിൽവെച്ചു,ഹംയോ ഗത്തെ യോജിച്ച് സ്വസ്തികാസനത്തിൽ,യോഗദണ്ഡിനെ ആധാരമാക്കിയിരിക്കുന്ന മൌൽ ഗല്യമഹർഷിയുടെ അടുക്കൽ ചെന്നു ചന്ദ്രഹാസംകൊണ്ടു അങ്ങുന്ന് ആ യോഗദണ്ഡിനെ വെട്ടിമുറിച്ച് സമാധിക്കിളക്കം വരുത്തുക കാരണം "എടാ! ദുഷ്ട !നിന്റെ ചന്ദ്രഹാസം ശത്രുവിൽഫലിക്കാതെ പോക ട്ടെ"എന്നു ആ മഹർഷി ശപിച്ചതു മറക്കാൻ തരമില്ല. ദത്താത്രേയശാപം പണ്ട് സനാതനമഹർഷിക്കു് അഭിഷേകം ചെയ്യാനായി മന്ത്രതന്ത്രങ്ങളാൽ ശുദ്ധമാക്കിയ ബ്രഹ്മകലശവും കൊണ്ടു ശി ഷ്യനായ ദത്താത്രേയൻ കൂർമ്മശൈലത്തിലേക്കു പോകുമ്പോൾ നിങ്ങൾആ കലശം തട്ടിപ്പറിച്ച് നിങ്ങളുടെ ശിരസ്സിൽഒഴി ച്ചത് ഓർക്കുന്നുണ്ടായിരിക്കാം.ഈ അകൃത്യം കണ്ട് സഹി ക്കാതെ ദത്താത്രേയൻ "പാപീ!ഒരു കാലത്ത് മർക്കടന്മാ രാൽഅശുദ്ധി ബാധിച്ചുവെന്ന നിലയിൽ,ബ്രാഹ്മണരെ

ക്കൊണ്ടു നീ ശുദ്ധികലശം ചെയ്യാൻ ഇടവരും.അന്നു നീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/117&oldid=161591" എന്ന താളിൽനിന്ന് ശേഖരിച്ചത്