താൾ:Kambarude Ramayana kadha gadyam 1922.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൬ കമ്പരുടെ രാമായണകഥ നയുണ്ടായിട്ടുള്ളത്. പഞ്ചവൃദ്ധന്മാരില്ലാത്ത മന്ത്രസഭ മന്ത്ര സഭയല്ലെന്നാണ് ബുധന്മാർപറഞ്ഞിട്ടുള്ളത്. വിദ്യാവൃ ദ്ധൻ, ധനവൃദ്ധൻ, കലവൃദ്ധൻ, ജ്ഞാന വൃദ്ധൻ ഇങ്ങിനെയുള്ളവരിൽആരുംതന്നെ ഇന്നത്തെ സ ദസ്സിൽഉണ്ടായിരുന്നില്ല. മദ്യപാനം, സജ്ജനദ്വേഷം, പരസ്ത്രീഹരണം, ഗുരുനിന്ദ തുടങ്ങിയ അധർമ്മങ്ങളെ വള ത്തുന്ന ദുഷ്ടമന്ത്രികളും,സീത നിമിത്തം കാമാഗ്നിക്കധീന നായ ലങ്കേശ്വരനും,ശാസ്ത്രങ്ങളുടെ അനുഭവവും ദേശ കാലാവസ്ഥയും ശത്രുക്കളുടെ ദുർബ്ബലപ്രബലതയും അറി വില്ലാത്ത നീയും ,കൂടി തീർച്ചപ്പെടുത്തിയ കാര്യം സജ്ജന സമ്മതമായിട്ടുള്ളതല്ല. അതുകൊണ്ട് ഞാൻ ജ്യേഷ്ഠനെ കണ്ടു സംസാരിച്ചതിന്നു ശേഷം യുദ്ധം തന്നെ വേണമെ ന്നാണ് തീരുമാനിച്ചതെങ്കിൽ അപ്പോൾഞാനും നിണ ക്കു യുദ്ധത്തിന്നനുവാദം തരാം. അതുവരെ നീ ക്ഷമിക്കുക. വിഭീഷണമന്ത്രം എന്നും പറഞ്ഞു വിഭീഷണൻ രാവണാന്തികത്തിൽപോ യി താഴെ പറയും പ്രകാരം ഉണർത്തിച്ചു. വിഭീഷണൻ ______ഭ്രാതാവെ!വിഭീഷണൻ നമസ്കരിക്കുന്നു. അ ടിയന്നു മാതാവും,പിതാവും,ഗുരുവും,ദൈവവും ഒക്കെ നിന്തിരുവടി തന്നെയാണ്.അടിയന്നു പല സംഗതിക ളും ഇന്നു തിരുമനസ്സുണർത്തിപ്പാനുണ്ട്. അതിൽഹിതവും അഹിതവും ആയ സംഗതികൾഉണ്ടായേക്കാം.അഥ വാ,അർഹതയില്ലാത്ത സംഗതികൾതന്നെ ഉണർത്തി പ്പാനുണ്ടായേക്കാം.അടിയന്നു പറവാനുള്ളതൊക്കെ ക്ഷ മയോടെ കേൾക്കുമെന്നും,അടിയന്റെ നേരെ ക്രോധി ക്കയില്ലെന്നും സദയം വരം തരേണമെന്ന് ഒന്നാമതായി അപേക്ഷിച്ചുകൊള്ളുന്നു.

രാവണൻ_____വിഭീഷണ!നീ എന്റെ സഹോദരനല്ലെ.സരവ്വശാസ്ത്രപാരംഗതനും,ഭാഗവതോത്തമനും ആയ നീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/110&oldid=161584" എന്ന താളിൽനിന്ന് ശേഖരിച്ചത്