താൾ:K M Ezhuthiya Upanyasangal 1913.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

110 ഉപന്യാസങ്ങൾ-കെ.എം.

    മേൽപറഞ്ഞ ലിഖിതങ്ങളിൽ ചിലതിനെ പകർത്തി എടു

ത്ത്"ഇന്ത്യൻ ആൻറിക്വറി","എപ്പിഗ്രാഫിക്ക ഇന്തിക്ക" മുത ലായ മാസികകളിൽ അച്ചടിച്ചു പ്രസിദ്ധം ചെയ്തിട്ടുണ്ട്.തിരുവി താംകൂറിൽ വിശാഖം തിരുനാൾ മഹാരാജാവിന്റെ കാലത്തു. സ്റ്റർ സുന്ദരംപിള്ള എന്ന മഹാൻ തെക്കൻ തിരുവതാംകൂറിലുള്ള ചില എഴുത്തുകളെയെല്ലാം പകർത്തി എടുത്തു വായിക്കുകയുണ്ടാ യി.അനേകം ചരിത്രകാർയ്യങ്ങൾ ആ വക എഴുത്തുകളിൽ നിന്നറി യുവാനുണ്ട് എന്ന് അദ്ദേഹം ഗവർമ്മേണ്ടിന്നും ജനങ്ങൾക്കും മന സ്സിലാക്കിക്കൊടുക്കുകയും ചെയ്തു. എന്നാൽ സുന്ദരൻപിള്ളയുടെ കാ ലം കഴിഞ്ഞതിന്റെശേഷം ആ വിഷയത്തിൽ ഉത്സാഹം അത്രത ന്നെ ഉണ്ടായിരുന്നില്ല. എങ്കിലും ഇയ്യിടെ കുറച്ചുകാലത്തിന്നുമുമ്പ് അതിന്റെ വില നല്ലവണ്ണം അറിഞ്ഞതിനാൽ തിരുവതാംകൂറ്ഗവ ർമ്മേണ്ട് അതിലേക്കായി പ്രത്യേകം ഒരു ഡിപ്പാർട്ടുമേണ്ടുതന്നെ സ്ഥാ പിച്ചു. മിസ്റ്റർ ഗോപിനാഥറാവു എന്ന മഹാനാണ് ഇപ്പോൾ അ തിലെ തലവൻ. അദ്ദേഹം അനേകം ലിഖിതങ്ങളെ പകർത്തിവായ ക്കുകയും അവയെ തമിഴക്ഷരത്തിൽ ചേർത്ത് അതാതിന്റെ ചോടെ ഇംഗ്ലീഷുതാർജമയും കൊടുത്ത് പുസ്തകങ്ങളായി അച്ചടിക്കുകയും ചെ യ്തിട്ടുണ്ട്. ഇങ്ങിനെ കുറെകാലം തിരുവിതാംകൂർ ഗവർമ്മണ്ടു വേല ചെയ്യുന്നതായാൽ നഷ്ടപ്രായങ്ങളായിക്കിടക്കന്ന അനേകം ചരി ത്രവിഷയങ്ങൾ പുറത്തു വരുവാനിയാകുന്നതാണ്.കൊച്ചിഗവ ർമ്മേണ്ട് ഈ കാർയ്യത്തിൽ ഇതേവരെ യാതൊരു ശ്രമവും ചെയ്തുതു ടങ്ങാത്തതു കഷ്ടം തന്നെ. ഈ സന്ദർഭത്തിൽ ഒരു സംഗതു ചൂണ്ടി ക്കാണിക്കുവാനുണ്ട്. ചരിത്രവിഷയത്തിൽ വാസനയുള്ള മലയാളി കളായ നൊമ്മളിൽ ചിലർ ശ്രമിച്ചല്ലാതെ ആ വക എഴുത്തുകളെ ശരിയായിട്ടു വായിച്ചു അർത്ഥം മനസ്സിലാക്കുന്നതിന്നൊ അവിട

വിടെ മുക്കിലും മൂലയിലുമായി കിടക്കുന്ന എല്ലാ എഴുത്തുകളേയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/118&oldid=161480" എന്ന താളിൽനിന്ന് ശേഖരിച്ചത്