താൾ:Jyothsnika Vishavaidyam 1927.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
5
പ്രസ്താവന

"യദൃച്ഛയാ കേട്ടുകൊണ്ടു വശമാക്കിയ മന്ത്രവും
ഛന്നനായിപ്പഠിച്ചുള്ള മന്ത്രവും പുനരങ്ങിനെ
അന്യന്നു പറയും നേരം കേട്ടമന്ത്രമതും തഥാ
പത്രത്തിലെഴുതിക്കണ്ടു ഗ്രഹിച്ചീടിന മന്ത്രവും
 ജപിച്ചീടുകിലത്യന്തം നാശമുണ്ടാം നൃണാമിഹ
തസ്മാൽ ഗുരുമുഖാൽ ലഭ്യം മന്ത്രം തു സുഖമിച്ഛതാ".

ഈഗ്രന്ഥം ഇതിനു മുൻപിൽ അച്ചടിച്ചിട്ടില്ലെന്നു പറവാൻ തരമില്ല. അച്ചടിച്ച കാലവും, അച്ചു കൂടത്തിന്റെ പേരും കൂടാതെ അബദ്ധമയമായ ഒരു പഴയ പുസ്തകം കണ്ടിട്ടുണ്ടു്. അതും വേറേ ചില കയ്യെഴുത്തു ഗ്രന്ഥങ്ങളും കൂടി വായിച്ചു കഴിയുന്നതും പിഴതീൎത്താണ് ഇതു തയാറാക്കീട്ടുള്ളതു്. വിശേഷിച്ച് ഇതിലുള്ള മരുന്നുകളുടെ പേരുകളെ അകാരാദിക്രമത്തിൽ ചേൎത്തു്, അവയ്ക്കെല്ലാം മലയാളത്തിൽ നടപ്പുള്ള പേരുകളെയും ഇതിൽ കൊടുത്തിട്ടുണ്ടു്.

ഈ വിഷയത്തിൽ മഹാമഹിമശ്രീ കൊച്ചി വീരകേരളതമ്പുരാൻ തിരുമനസ്സിലെ ശിഷ്യനും, തൃശ്ശിവപേരൂർ വി ജി ഹൈസ്ക്കൂൾ ഒന്നാം അസിസ്റ്റന്റുമായ പി. രാമക്കുറുപ്പ് ബി. എ. എൽ. ടി. അവർകൾ എന്നെ പല പ്രകാരത്തിൽ സഹായിച്ചിട്ടുള്ളതു കൊണ്ടു ഹൃദയപൂൎവ്വം ഞാൻ അദ്ദേഹത്തിനു നന്ദി പറഞ്ഞു കൊള്ളുന്നു.


ഭാഷാപരിഷ്കരണക്കമ്മറ്റി ആപ്പീസ്,
തൃശ്ശിവപേരൂർ.
൨൦-൫-൧൧൦൨.
align="right"|
പണ്ഡിതർ
കെ. പരമേശ്വരമേനോൻ.
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/7&oldid=149763" എന്ന താളിൽനിന്ന് ശേഖരിച്ചത്