താൾ:Janmi Malayalam Mahazine 1.2.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-35-


നുസരിച്ചു രാജാവ് ഇടപ്രഭുക്കന്മാർക്കോ വേറെ വല്ലവൎക്കോ മാന്യമായോ വേറേവിധത്തിലോ ദാനം ചെയ്തിട്ട് കിട്ടുന്ന വിധം. (2) രാജാവും ഇടപ്രഭുക്കന്മാരുമായിട്ടുള്ള കലഹത്തിൽ അശക്തനായ രാജാവിനോടു പ്രഭുക്കന്മാർ അവകാശം ബലാൽകാരേണ സ്വീകരിച്ചവിധം. (3) ഇങ്ങിനെ രണ്ടുവിധം കിട്ടുന്നതായ അവകാശം വിലയ്ക്ക് തീരുകൊടുത്തു കൈമാറുന്നവിധം.

രാജ്യവും ഭൂമിയും രാജാവിന്റേതുതന്നെ ആണെന്നുള്ള ബോധം പണ്ടത്തെ ഹിന്തുരാജാക്കന്മാരുടെ ഇടയിൽ ധാരാളം പ്രബലമായിരുന്നു എന്നു തോന്നുന്നില്ല. ഇടപ്രഭുക്കന്മാരോടു പലപ്പോഴും ചില അവകാശങ്ങൾ രാജാവ് പിരിച്ചിരുന്നു എങ്കിലും അതിന്നൊക്കെ ക്ലിപ്തമായ ചില നിയമങ്ങൾ ഉണ്ടായിരുന്നു. രാജബലം എന്നത് ഹിന്തുരാജാക്കന്മാരുടെ ഇടയിൽ പശ്ചാത്യ രാജാക്കന്മാർക്കുണ്ടായിരുന്ന ബലത്തോടു തട്ടിച്ചു നോക്കുന്നതായാൽ കുറെ കുറവായിരുന്നു എന്നുതന്നെയാണ് പറയേണ്ടത്. ഇതുനിമിത്തമാണ് വടക്കൻ ഇന്ത്യയിലെ ഹിന്തുരാജ്യങ്ങൾ ക്രിസ്താബ്ദം 12-ആം നൂറ്റാണ്ടിന്റെ അവസാനത്തോടുകുടി മഹമ്മദീയരാജാക്കന്മാർക്ക് അധീനമാവേണ്ടിവന്നത്. മഹമ്മദീയരാജാക്കന്മാർ ഇന്ത്യയിൽ ഏർപ്പെടുത്തിയിരിക്കുന്ന രാജനീതി രാജ്യവും ഭൂമിയും രാജാവിന്റേതുതന്നെ ആണെന്നുള്ള തത്വത്തിന്നനുസരിച്ചായിരുന്നു. വീരന്മാരാണെങ്കിലും രാജബലം കുറഞ്ഞിരിക്കുന്ന ഹിന്തുരാജാക്കന്മാർ ഈ നീതിക്കെ-

"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/7&oldid=161438" എന്ന താളിൽനിന്ന് ശേഖരിച്ചത്