താൾ:Janakee parinayom 1888.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൬ ജാനകീപരിണയം അഞ്ചാമങ്കം

   (എന്ന ചുററിനടന്നു നോക്കീട്ട) താത! ഗൃദ്ധ്രരാജ! പൂജ്യനായ അങ്ങെ ദശരപുത്രനായ
   ഞാൻ നമസ്കുരിക്കുന്ന.
   ജടായു - ഉണ്ണി! ദീർഗ്ഘായുസ്സായ്ഭവിക്കുന്നു.
   സീതാ - ആര്യ!അങ്ങെക്കു നമസ്കാരം.
   ജടായു - വഝേ! വീരനായ ശിശു ഉണ്ടാകട്ടെ .
   രാമൻ - (ലക്ഷ്മണനെ ആലിംഗനം ചെയ്ത) ഭാഗ്യത്താൽ വിജയിയായ ഉണ്ണിയെ ഞാൻ           
   കാണുന്നു.
   ലക്ഷ്മണൻ -​ ​​​​​എല്ലാം താതജടായുവിൻറ്റെ അനുഗ്രഹം തന്നെ.
   ജടായു - ഉണിയുടെ ജയത്തെ രാമഭദ്രൻ കണ്ടുവൊ?
   രാമൻ - ഞങ്ങൾ പർവതശിഖരത്തിലിരുന്ന എല്ലാം കണ്ടു.
   സീതാ - എന്നാൽ ആ രാക്ഷസൻറ്റെയും രാക്ഷസിയുടേയും പേരും വാസസ്ഥലവും മനസ്സിലായില്ല.
   ജടായു - ജനസ്ഥാനത്തിൽ സഞ്ചരിക്കുന്ന വിരാധനാണ ആ രാക്ഷസൻ.
                      *ആശരരീരേഴായിര
                       മീശനതിൽഖരനുമായിയൊരുഭാത്തും
                       ക്ലേശിപ്പിപ്പതുമുനികളെ
                       യാശുവിരാധൻതനിച്ചമറുഭാഗത്തും
   ആ രാക്ഷസി ഖരൻറെ അനുജയായ ശൂർപ്പണഖയാണ.
   രാമൻ - വിരാധനെത്തന്നെയാണൊ ഉണ്ണി കൊന്നത?
   (എന്ന സ്നേഹബഹുമാനങ്ങളോടുകൂടി ലക്ഷ്മണനെ നോക്കുന്നു.)
       (ലക്ഷ്മണൻ തല താഴ്ത്തി നില്ക്കുന്നു.)

   ജടായു - അതെ.
  ‌‌ രാമൻ - എൻറെ ഓഹരിക്കു മററുള്ള രാക്ഷസരെ എല്ലാം കൊല്ലേണ്ടതാണെന്ന തീർച്ചപ്പെട്ടു.
   ജടായു - ശൂർപ്പണഖയുടെ വൈരൂപ്യത്തെ കണ്ടാൽ ഖരൻ കോപിച്ച ഒരു മുഹുർതത്തിന്നുള്ളിൽ
              ഉണ്ണിയോടു യുദ്ധത്തിന്ന വരും.
   രാമൻ - (ഉഝാഹത്തോടുകൂടി) വരട്ടെ , ഹാനി എന്തുള്ള.
   ജടായു - ഞാനിപ്പോൾ കുഞ്ജവാൻ പർവ്വതത്തിൻറെ ശിഖരത്തിൽ ചെന്നിരുന്ന ക്ഷീണം തീർപ്പാൻ
              വിചാരിക്കുന്നു
   രാമൻ - ആര്യൻറെ ഇഷ്ടംപോലെയാകട്ടെ.
   ജടായു -ഇനിമേ ഉണ്ണി നല്ല ജാഗ്രതയോടുകൂടിയിരിക്കണം,
        (എന്ന പോയി)

(അണിയറയിൽ)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/122&oldid=161385" എന്ന താളിൽനിന്ന് ശേഖരിച്ചത്