൨൦൦ ഏഴാമങ്കം
ഹാസനത്തിലിരുത്തി നോം മറ്റുള്ള മഹർഷികളോടു കൂടി അഭിഷേകം ചെയ്യുക. വിശ്വാമിത്രൻ -- ഇവിടുത്തെ അഭിപ്രായം പോലെയാകട്ടെ. രാമഭദ്രന്ന് അഭിഷേകം കഴിഞ്ഞുവോ. ജനകൻ--രാമഭദ്രൻ സന്തോഷത്തോടുകൂടി പട്ടുകളും ആഭരണങ്ങളും പുരവാസികളായ ജനങ്ങൾക്ക് സമ്മാനിച്ചുപചരിക്കുന്നു.എ! ആകാശത്തിൽ ദേവദുന്ദുഭിദ്ധ്വനിയും പുഷ്പവർഷവും അപ്സരസ്ത്രീകളുടെ നൃത്തവും സംഭവിച്ചിരിക്കുന്നുവൊ. വിശ്വാമിത്രൻ -- ഉണ്ണി !രാമഭദ്ര! എന്തു മംഗളത്തെയാണ് ഉണ്ണിക്ക് ഇനിയും ഞാൻ സാധിപ്പിക്കേണ്ടത്? രാമൻ-- നന്നായെന്നുടെ ജാനകീപരിണയം
ജാതം പ്രസാദേനതേ
കൊന്നേൻഞാൻസഗണം ദസാസ്യനെരണോ
പ്രാപിച്ചുവൈദേഹിയെ
ഉന്നിക്കൊണ്ടഥകണ്ടു ഞാൻഭരതനെ
പ്രാപിച്ചുരാജ്യത്തെയും
നന്നായെന്തു ഭവാനിനിയ്ക്കിതിനുമേൽ
ചെയ്യേമ്ടുസമ്മംഗളം
എങ്കിലും ഇങ്ങിനെ ഭവിക്കട്ടെ. (ഭരതവാക്യം)
ക്ഷേമത്തിന്നായിമന്വാദികളരുളിയമാർഗ്ഗേണപോണംനരന്മാർ
ഭൂമീന്ദ്രന്മാർസ്വരാജ്യം പിശുനമൊഴികൾകേൾ
ക്കാതെരക്ഷിച്ചിടെണം
കാമംസാരസ്യമേറുംകവികളെരസിക
ന്മാർപുകഴ്ത്തീടവേണം
രാമങ്കൽ ഭക്തിയോടേറ്റംദൃഢതയോടുഭവി-
ക്കേണമേയിക്കവിക്കും
(എന്ന് എല്ലാവരും പോയി)
ഇങ്ങിനെ ഏഴാമങ്കം
ജാനകീപരിണയം മലയാളനാടകം സമ്പൂർണ്ണം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.