താൾ:Jaimini Aswamadham Kilippattul 1921.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് ലല്ലലുണ്ടാക്കുന്നതിന്നക്ഷമൻഭീമൻബലാൽ യൌവനാശ്വനേജയിച്ചശ്വത്തെക്കൊള്ളാമെന്നു ദുർവ്വിനീതനായോരുദുഷ് പ്രതിജ്ഞയുംചെയ്താൻ എത്രയുംപിഴച്ചിതീക്കാര്യമീഭീമൻചെന്നാ ലത്രവേഗത്തിൽഫലിയ്ക്കുന്നതല്ലന്നേവേണ്ടു മന്നവൻഭദ്രാവതീനായകൻബലാദികൊ ണ്ടുന്നതൻനാരായണോപാസകൻദുരാസദൻ ദുർജ്ജയൻഭൃശംദശാക്ഷൌഹണീസേനാധിപൻ ദുർജ്ജനാന്തകൻവിജേതവ്യനായ് വന്നീടുമോ എന്നുവയ്ക്കേണ്ടായൌവനാശ്വനെബലംകൊണ്ടു വെന്നുവീണ്ടീടാംഹയത്തേയുമിങ്ങെന്നാകിലും ഏതുമില്ലല്ലോഫലംദിഗ്ജയംചെയ്തീടുമ്പോ ളോതുവാനാകാതുള്ളസൈന്യങ്ങളോടുംകൂടി സത്രവാജിയെപ്പിടിച്ചത്രവാശിയോടേറ്റു ശസ്ത്രസഞ്ചയംചെയ്തുസംഗരംചെയ്തീടുവാൻ എത്രയുംരാജാക്കന്മാരുണ്ടല്ലോരാജ്യന്തോറും മിത്രപുത്രജചൊല്ലാമിപ്പറഞ്ഞവരെല്ലാം ക്ഷത്രിയന്മാരായവർമാന്യന്മാർബലിഷ്ഠന്മാ രത്രയല്ലതീവധർമ്മിഷ്ഠന്മാർബലിഷ്ഠന്മാർ സപ്രതാപന്മാർശത്രുഹസ്ത്യൌഘഹര്യക്ഷന്മാർ വിപ്രദേവോപാസകന്മാർസമസ്താദ്ധ്യക്ഷന്മാർ ഇന്ദ്രിയങ്ങളെജയിച്ചുള്ളവർമനീഷിക ളിന്നിയുംവേണ്ടുംഗുമൊക്കയുംതികഞ്ഞവർ എണ്ണിയാലൊടുക്കമില്ലാതവർപരാജയ മെന്നിയെയശസ്സോടുംനാടുവാണീടുന്നവർ മന്നവന്മാരാമിവർസാമ്പ്രതംസഞ്ജാതന്മാർ മുന്നമിങ്ങാരുംകാണാതുള്ളവരറിഞ്ഞാലും കുണ്ഠിതോദയംകൂടാതുഗ്രമാംപരാക്രമം

കൊണ്ടെതൃത്തൊഴിക്കാതെയുദ്ധംചെയ്തിവർതമ്മെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/55&oldid=161312" എന്ന താളിൽനിന്ന് ശേഖരിച്ചത്