താൾ:Jaimini Aswamadham Kilippattul 1921.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

94 അശ്വമേധം
മുക്കണ്ണനാകുംദേവൻമുഖ്യമാംപിനാകവും കയ്ക്കൊണ്ടുദൈത്യന്മാരോടെത്തുന്നവണ്ണംതന്നെ "അത്രനിൽക്കുവിൻനിങ്ങളുൽഭടന്മാരെപേടി ച്ചസ്ത്രജാലവുംവെടിഞ്ഞാരുമങ്ങോടീടൊല്ലെ മരിയ്ക്കുംനിങ്ങളെന്നോടെതൃക്കുന്നാകിൽജീവി ച്ചിരിക്കുന്നതിന്നല്പംകൊതിയ്ക്കുന്നുണ്ടെങ്കിലോ പിന്മടങ്ങുവിൻപിണങ്ങീടേണമെന്നില്ലെ"ന്നു തന്മിടുക്കുരച്ചടുത്തീടിനാൻതദന്തരെ കെല്പുള്ളവീരന്മാരെല്ലാരുമത്ഭുതംകൊണ്ട ങ്ങുൽഫുല്ലനേത്രന്മാരായ്ക്കർണ്ണപുത്രനെനോക്കീ നിർഭയൻമഹാശൂരനാരിവൻപദാതിയാ മർഭകൻധനുർദ്ധരനഗ്രസ്ഥനായീടിനാൻ ഹയഹസ്തനാംനക്തഞ്ചരനെങ്ങോട്ടുപോയി ഭയചിത്തനായ് നിൽപ്പാനരുതെന്നൊളിയ്ക്കയോ ​​​​​​ഒരുവൻമാത്രമല്ലരിപുവെന്നായീപോരി ന്നിരുവമ്പന്മാരുണ്ടെന്നിഹദൃഷ്ടാന്തംവന്നു എത്രപേരുണ്ടെന്നിപ്പോൾതീർച്ചയാമില്ലെങ്കിലെ ന്തിത്രശൂരന്മാരാകുംനമ്മളെഗണിയ്ക്കാതെ വന്നെതൃത്തൊരുത്തനീബാലനീവണ്ണംചൊല്ലീ ടുന്നതെന്തതിക്രമംകാലനെന്നതുപോലെ നമ്മളെവിളിയ്ക്കുന്നുനാമടങ്ങിയാലിന്നു നന്മലേശവുംനമുക്കില്ലെന്നയ് വന്നീടുമേ യുദ്ധമേറ്റിവന്നുള്ളഗർവ്വമിന്നടക്കേണ മിത്തരംപരസ്പരംഘോഷിച്ചുകോപത്തോടെ "നില്ക്കടകിശോരകനിഷ് കൃപംനിനക്കുള്ളോ രുല്ക്കടാഹങ്കാരമിന്നൊക്കവേനശിപ്പിച്ചു ദുർവ്വിനീതത്വംകൊണ്ടുനൃത്തമാടിടുംനിന്നെ നിർവ്വിഷോരഗത്തോടുതുല്യനെന്നാക്കീടുമേ"

ധിക്കരിച്ചിത്ഥംചിലതൊക്കവേപറഞ്ഞവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/100&oldid=161046" എന്ന താളിൽനിന്ന് ശേഖരിച്ചത്