600 അശ്വമേധം
ഞാനെന്നഭാവാദിഭ്രമംകൈവെടിഞ്ഞാ
നന്ദബാഷ്പംചൊരിഞ്ഞുണർന്നങ്ങിനെ
തിട്ടംകൃതാർത്ഥനായ് വന്നുഞാനെന്നുറ
ച്ചിഷ്ടംതരുംജഗന്നാഥപാദാംബുജെ
വീണുനമസ്കരിച്ചേറ്റുവിനീതനായ്
താണുതൊഴുതുതൊഴുതുണർത്തീടിനാൻ
വേണുഗോപാലനായമ്പാടിയിൽപാടി
വാണുഗോപാലനംചെയ്തനാരായണ
രാസകേളീലോലരാജീവലോചനോ
പാസകാളീകാലഭീതപ്രണാശന
ദ്വാരകാവാസമായൂരബർഹൊത്തംസ
ഹാരകേയൂരപീതാംബരാലങ്കൃതെ
ഘോരകർമ്മാസുരൌഘാരെഹരെജന്മ
താരകാനന്ദൈകമൂർത്തെനമോസ്തുതെ
കാലാരിസോവ്യസല്ലീലാകരാകാര
കാലാദിഹീനകാളാഹീനമർദ്ദന
ഭൂതലെമർത്ത്യാവതീർണ്ണനായുള്ളചിൽ
ക്കാതലെകാരുണ്യ പൂർണ്ണപുണ്യാകൃതെ
പൂതനാരാതെപുരാതനാധാരമെ
പൂതനാക്കേണമീയെന്നെനമോസ്തുതെ
മദ്രക്ഷണംചെയ്കകൌന്തേയസാരഥെ
ഭക്തപ്രിയാനന്ദനിത്യംനമോസ്തുതെ
മല്ലകംസാരെസരോജാക്ഷമെമോഹ
മില്ലസംസാരെപതിച്ചീടുവാനിനി
വൃദ്ധനായുള്ളിനിയ്ക്കൊത്തമാറിങ്ങിനെ
സിദ്ധമായല്ലൊഭവദ്ദർശനംവിഭൊ
എത്രനാളായികൊതിച്ചിരിയ്ക്കന്നുഞാ
നിത്രനാളോളംഫലിച്ചീലിതത്ഭുതം
സത്യംസനാഥനായ് വന്നുഞാനിന്നിപ്പൊ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.