അശ്വമേധം.
വെല്ലുവാനാരീബലിഷ്ഠനാംവീരനെ
മുല്ലബാണാരിയുംതെല്ലുദണ്ഡിയ്ക്കുമേ
നമ്മളാലാവില്ലതിന്നില്ലസംശയം
നന്മയേറുംനിന്റെസാമർത്ഥ്യമാകവെ
കാട്ടിയെന്നാലുംഫലിയ്ക്കില്ലവല്ലാത്ത
ഗോഷ്ഠിയെന്നായ് വരുംകേളിവൻതന്നുടെ
ധീരമായിട്ടുള്ളൊരാക്രമാഡംബര
ക്രൂരഭാവംകാൺകിലെന്നെയുംനിന്നെയും
ഒന്നായൊരുഗ്രബാണാഗ്രേണപൂജിച്ചു
നന്നയ്മയക്കീടുമെന്നുതോന്നുന്നുമെ
തൻഭ്രാതൃമൃത്യുസന്താപേനസാമ്പ്രതം
സംഭ്രാന്തനാമിവൻതന്നോടുസംഗരെ
മുന്നിൽനിന്നീടുവാനാളല്ലനീസഖെ
പിന്നിൽനില്ക്കാഞ്ഞാലനർത്ഥമായീടുമെ
നന്നായ് മുതൃന്നിവൻനേർത്താലബദ്ധമാ
മെന്നാകയാൽനമുക്കൊന്നുചെയ്തീടണം
തേരുംതിരിച്ചടിച്ചിസ്ഥലെനിന്നുമ
റ്റാരുംഗ്രഹിയ്ക്കാതണഞ്ഞുദൂരസ്ഥലെ
പാർക്കവേണംമറ്റുപായമുണ്ടൊഭയം
പോക്കുവാനുണ്ടെന്നുതോന്നീലഫൽഗുന
എന്നേവമെത്രയുംലീലാവിലാസിയാ
മിന്ദീവരേക്ഷണൻകല്പിച്ചുകേൾക്കയാൽ
മന്ദേതരംമഹേന്ദ്രാത്മജൻമാനസെ
സന്ദേഹഹീനംചിരിച്ചുണർത്തീടിനാൻ
ഹന്താമരാദ്ധ്യക്ഷസന്താപസൂനേ
ചെന്താമരാക്ഷമൽബന്ധൊസനാതന
പത്തുനൂറല്ലാസഹസ്രത്തിലേറുമാ
പത്തുനാൾതോറുമിങ്ങുണ്ടായതൊക്കവെ
നിസ്തുലസ്നേഹംനിമിത്തംമുടിച്ചേവ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.